തോമസ് ജേക്കബ് കണ്ണൂർ
ഐപിസി കണ്ണൂർ സെന്ററിൽപെട്ട കരുവൻചാൽ സഭയിലെ ബ്രദർ NC അലക്സാണ്ടറുടെ ആലക്കോട് ഒറ്റതൈ യിൽ ഉള്ള ഭവനാങ്കണത്തിൽ ഇന്നലെ 23ന് ബുധൻ വൈകുന്നേരം 6.30 മണിക്ക് മുറ്റത്തു കൺവെൻഷൻ നടന്നു…പാസ്റ്റർ തോമസ് തലശ്ശേരി പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിംഗ് പാസ്റ്റർ ഐസക് ജോസഫിന്റെ പ്രാർത്ഥനയോ ടെ 9മണിക്ക് സമാപിച്ചു. പാസ്റ്റർമാരായ കണ്ണൂർ സെന്റർ വൈസ് പ്രസിഡന്റ് പിജെ ജോസ് :pr. ബാബു വർഗീസ് എന്നിവർ വചനം ശുശ്രൂഷിച്ചു. സഭാ പാസ്റ്റർ TB റെജി അദ്ധ്യക്ഷത വഹിച്ചു..കോവിഡ് കാലഘട്ടത്തിന് ശേഷം നോർത്തുമലബാറിൽ നടന്ന ഈ മുറ്റത്തു കൺവെൻഷൻ ഏറെ ശ്രദ്ധ ആകർഷിച്ചു.. സുവിശേഷീകരണരംഗത്തു മുറ്റത്തു കൺവെൻഷനുകൾ വൻ സാധ്യത ഉള്ളതാണ് എന്ന അഭിപ്രായം ശരിവെ
ക്കുന്നതായിരുന്നു ഈ മീറ്റിംഗ്..




