News Reporter :- Shyju Vellanad
തിരുവനന്തപുരം :- അറുപത്തിയഞ്ച് വർഷം പഴക്കമേറിയ ഐ.പി.സി. തിരുവനന്തപുരം ,ഈസ്റ്റ് സെന്ററിന് പുതിയ അമരക്കാരനായി പാസ്റ്റർ സൈമൺ ചാക്കോ ചുമതയേറ്റു. അർഹിക്കുന്ന അംഗീകാരമാണ് പാസ്റ്റർ സൈമൻ ചാക്കോയെ തേടിയെത്തിയത്.ഇന്നലെ ( 18/1/2/22 ) വൈകിട്ട് 5 മണി മുതൽ 8 മണി വരെ തിരുവനന്തപുരം ഐപിസി താബോർ സഭ ഹോളിൽ വെച്ച് ഈസ്റ്റ് സെന്റർ മുൻ മിനിസ്റ്റർ പാസ്റ്റർ സാമുവൽ സി ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്പെഷ്യൽ യോഗത്തിൽ ഐ.പി.സി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് , പാസ്റ്റർ സൈമൻ ചാക്കോയെ , സെന്റെർ മിനിസ്റ്ററായി നിയമന ശുശ്രുഷ നിർവഹിച്ചു. ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകി.


ഐ പി.സി സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗങ്ങളായ , പാസ്റ്റർ വിൽസൺ ഹെൻട്രി . പാസ്റ്റർ എൻ വിജയകുമാർ , പാസ്റ്റർ സാബു ആര്യ പള്ളി, കൗൺസിൽ മെമ്പറന്മാരായ ബ്രദർ പീറ്റർ മാത്യു കല്ലൂർ, ബ്രദർ ബിനു.വി.ജോർജ്ജ് . ( താബോർ സഭാ സെക്രട്ടറി) ബ്രദർ ജയ്സൺ സോളമൻ , ഐ.പി.സി ആയുർ സെന്റർ മിനിസ്റ്റർ സണ്ണി എബ്രഹാം, തിരുവനന്തപുരം മേഖലയിലുള്ള സെന്റർ. ഏര്യാ പാസ്റ്ററന്മാർ, പാസ്റ്റർ ബിജു മാവേലിക്കര, ബ്രദർ ജി.ഐസക്ക് താബോർ , താബോർ സഭ ശുശ്രുഷകൻ പാസ്റ്റർ വി.പി. ഫിലിപ്പ്, താബോർ സഭ സീനിയർ ബ്രദർ ഫിലിപ്പോസ് ജോർജ് , തബോർ സഭാംഗം മത്തായി സാർ പാസ്റ്റർ ജയിംസ് യോഹന്നാൻ .ജി.എം മീഡിയാ ഡയറക്ടർ പാസ്റ്റർ പോൾ സൂരേന്ദ്രൻ , എന്നിവർ ആശംസകൾ അറിയിച്ചു. നിയുക്ത സെന്റർ പാസ്റ്റർ സൈമൻ ചാക്കോ നന്ദി പറഞ്ഞു.





