വാർത്ത…. സൈമൺ കാസർഗോഡ്

മുണ്ടക്കയം:കഴിഞ്ഞ ഒരു മാസം മുൻപുണ്ടായ ഉരുളപ്പൊട്ടലിൽ തകർന്ന മേഖലകൾ കേരള സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികൾ സന്ദർശിച്ചു .കൂടാതെ, സഹായ വിതരണം നടത്തുകയും ചെയ്തു. മുണ്ടക്കയം, മുണ്ടക്കയം നോർത്ത്, പാറത്തോട്, പാലാ ഈസ്റ്റ്, എരുമേലി എന്നീ സെന്ററുകളിൽ നിന്നും സെന്റർ പാസ്റ്റഴ്സ് നൽകിയ ലിസ്റ്റ് പ്രകാരം അർഹരായവർക്കാണ് സഹായം നൽകിയത്. കൂട്ടിക്കൽ ഉള്ള പാസ്റ്റർ സിബി മാത്യുവിന്റെ ഭവനത്തിലാണ് മീറ്റിംഗ് ക്രമീകരിച്ചത്.
നേരത്തെ അറിയിച്ചതനുസരിച്ച സഹായം വാങ്ങുവാനുള്ളവർ അവിടെ എത്തിയിരുന്നു.
മീറ്റിംഗിൽ സെന്റർ ശുശ്രുഷകന്മാരായ പാസ്റ്റർ പി. സി മാത്യു, പാസ്റ്റർ മാത്യു പി ഡേവിഡ്, പാസ്റ്റർ വറുഗീസ് കോശി എന്നിവർ പങ്കെടുത്തു. ഉരുൾപൊട്ടെലിലും വെള്ളപ്പൊക്കത്തിലും വീട് നഷ്ടപ്പെടുകയും, വെള്ളം കയറിയതുക്കാരണം ദുരിതമനുഭവിക്കുകയും ചെയ്യുന്ന ദൈവദാസന്മാർ, വിശ്വാസികൾ, എന്നിവർക്കാണ് സഹായം നൽകിയത്.
സ്റ്റേറ്റ് ഭാരവാഹികളായ സൂസൻ എം ചെറിയാൻ, ജോയമ്മ ബേബി, റോസമ്മ ജെയിംസ്, ഒമേഗ സുനിൽ എന്നിവരാണ് ഈ പ്രദേശങ്ങൾ സന്ദർശിച് സഹായം നൽകിയത്. കൊക്കയാർ, ഇളംകാട് തുടങ്ങിയ ഉരുളപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.



