വാർത്ത: എൻ എസ് . നെല്ലിക്കുന്നo
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ ജനറൽ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കുവാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി ജനറൽ കൗൺസിൽ അംഗങ്ങളിൽ ചിലർ ആരോപണമുന്നയിച്ചു.ഒക്ടോബർ 11ന് നടന്ന കൗൺസിൽ മീറ്റിംഗിൽ 2013 ഫെബ്രുവരി മാസം 28 ന് ജനറൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താമെന്നും,ഇലക്ഷൻ കമ്മീഷനെ നിയമിക്കുകയും ചെയ്തതായിരുന്നു.കൗൺസിലിന്റെ കാലാവധി അവസാനിച്ചിട്ടും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഇലക്ഷനെ അട്ടിമറിക്കുവാൻ ജനറൽ പ്രസിഡൻറ് തന്ത്രപൂർവ്വമായ നീക്കങ്ങൾ നടത്തുന്നതായി കൗൺസിൽ അംഗങ്ങൾ ആരോപിച്ചു.2023 ഫെബ്രുവരി 28ന് ഇലക്ഷൻ നടത്തണമെങ്കിൽ 2022 ഡിസംബർ 28 ന് എങ്കിലും ഇലക്ഷൻ വിജ്ഞാപനം ഇറക്കേണ്ടതായിരുന്നു. ലോകമെങ്ങും ഉള്ള ഐപിസി റീജിയണുകളും , സ്റ്റേറ്റുകളിലും ഇതിനകം പുതിയ ജനറൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞു.സഭയെ കൈപ്പിടിയിൽ ഒതുക്കി മുന്നോട്ടു പോകുവാൻ ഉള്ള ശ്രമങ്ങൾക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ആരoഭിക്കുവാനുള്ള ഒരുക്കത്തിലാണ് സഭാ വിശ്വാസികളുടെ വിവിധ സംഘടനകൾ .ഭരണഘടന പരിഷ്കരണത്തിനായി ജനറൽ ബോഡി കൂടുകയും,തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു.എന്നാൽ ജനറൽ ബോഡിയുടെ തീരുമാനങ്ങൾ അനുസരിച്ച്,തിരുത്തിയ ക്ലോസുകൾ ഏതാണെന്നോ, ഒഴിവാക്കിയത് ഏതാണെന്നോ, ഇതുവരെ ജനറൽ കൗൺസിൽ അംഗങ്ങൾക്ക് പോലും വ്യക്തതയില്ല.തിരുത്തിയ ഭരണഘടന ഏലൂരിൽ രജിസ്റ്റർ ചെയ്യുവാൻ ശ്രമം നടന്നെങ്കിലും
അത് സാധ്യമായിട്ടില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. പുതിക്കിയ ഭരണഘടന രജിസ്റ്റർ ചെയ്യുന്നതിനെതിരെ തിരുവല്ല കോടതിയിൽ നിന്നും വിധിയും ഉണ്ടായിട്ടുണ്ട്. ജനറൽ കൗൺസിൽ അംഗങ്ങളായ ബ്രദർ സജി പോൾ , ബ്രദർ ജോയ് താനുവേലിൻ, ബ്രദർ എൻ.സി. ബാബു കുമ്പനാട് എന്നിവർ തിരുവല്ലായിൽ നടത്തിയ പത്രസമ്മേളനത്തിലൂടെ അറിയിച്ചു..




