Home Daily news സ്പീക്ക് ഫോർ ഐ.പി സി; കേരള യാത്രയ്ക്ക് വിശ്വാസ സമൂഹത്തിന്റെ വൻ പിന്തുണ

സ്പീക്ക് ഫോർ ഐ.പി സി; കേരള യാത്രയ്ക്ക് വിശ്വാസ സമൂഹത്തിന്റെ വൻ പിന്തുണ

0

News :- NS. Nellikunnam

സ്പീക്ക് ഫോർ ഐ.പി സി എന്ന വാട്ട് സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ റാലിയ്ക്ക് വിശ്വാസ സമൂഹത്തിന്റെ വൻ പിന്തുണ ഏറി വരുന്നതായി അറിയുന്നു. മേയ് 2 ന് കുമ്പനാട് ഹെബ്രോൺ പുരത്ത് സ്റ്റേറ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഫ്ളാഗ് ഓഫ് നിർവഹിച്ച കേരള യാത്ര 3 ന് കാസർഗോഡ് ചേർക്കള കർമ്മേൽ ഐ.പി.സി സഭയുടെ സഹകരണത്തോടും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യുവിന്റെ നേതൃത്വത്തിൽ രാവിലെ 9-30-ന് യാത്ര ആരംഭിച് കാഞ്ഞങ്ങാട് വഴി പത്തോളം കേന്ദ്രങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തി വൈകിട്ട് കണ്ണൂർ ജില്ല ശ്രീകണ്ഠപുരത്ത് സമാപിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ശ്രീകണ്o പുരത്ത് നിന്നും ആരംഭിച്ച യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം നടത്തുന്നു. വൈകിട്ട് വയനാട് ജില്ലയിൽ പ്രവേശിക്കുന്ന കേരള യാത്ര മാനന്തവാടിയിൽ സമാപിക്കും. ലോക്കൽ പാസ്റ്റേഴ്സിന്റെയും, വിശ്വാസികളുടെയും , പബ്ളിക്കിന്റെയും പൂർണ പിൻതുണ ലഭിക്കുന്നതായി സംഘാടകർ പറഞ്ഞു അടുത്ത രണ്ടു ദിവസം വയനാട് ജില്ലയിൽ പര്യടനം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here