Home Daily news പാസ്റ്റർ ഷിബു നെടുവേലിയെ , മുൻ ജനറൽ കൗൺസിൽ തിരുമാനപ്രകാരം തിരിച്ചെടുക്കണമെന്നു വിശ്വാസ സമൂഹം

പാസ്റ്റർ ഷിബു നെടുവേലിയെ , മുൻ ജനറൽ കൗൺസിൽ തിരുമാനപ്രകാരം തിരിച്ചെടുക്കണമെന്നു വിശ്വാസ സമൂഹം

0

ജി.എം തിരുവനന്തപുരം

ഐ പി സി കേരള സ്റ്റേറ്റ് ഭരണ സമിതിയോട് വിശ്വാസ സമൂഹത്തിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയാകളിൽ വൈറലാകുന്നു.
പാസ്റ്റർ ഷിബു നെടുവേലി . കേരള സ്റ്റേറ്റിൽ ഉൾപ്പെട്ട കുമ്പനാട് സെന്റെറിലെ മാരമൺ ലോക്കൽ സഭയുടെ ശുശ്രൂഷകനും,കേരള സ്റ്റേറ്റിൽ പല ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ള വ്യക്തിയുമാണ്. സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കവേ അടിസ്ഥാനപരമായി യാതോരു കാരണവും ഇല്ലാതെ തികച്ചും വ്യക്തി വിരോധത്തിന്റെ പേരിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുൻ ജനറൽ പ്രസിഡന്റ് പാ,വത്സൻ ഏബ്രഹാം പാസ്റ്റർ ഷിബു നെടുവേലിയുടെ ക്രെഡഷ്യൽ റദ്ദ് ചെയ്തിട്ട് രണ്ട് വർഷം കഴിഞ്ഞു.പാസ്റ്റർ ഷിബു നെടുവേലിയെ IPC- യിൽ തിരിച്ചെടുക്കുന്നതിന് മുൻ ജനറൽ പ്രസിഡന്റ് പറഞ്ഞ എല്ലാ നിബന്ധനകളും അക്ഷരം പ്രതി അനുസരിച്ചിട്ടും ഇന്നും പാസ്റ്റർ ഷിബു നെടുവേലി സഭക്ക് പുറത്ത് തന്നെയാണ്.
മുൻ ജനറൽ പ്രസിഡന്റിന്റെ സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ശബ്ദിക്കുമെന്നും, കേരള സ്റ്റേറ്റിൽ ഭരണഘടന വിരുദ്ധമായ കടന്നുകയറ്റം അനുവദിക്കുകയില്ലെ ന്നും പറഞ്ഞു് വിശ്വാസ സമൂഹത്തിന്റെ വോട്ട് വാങ്ങി അധികാരത്തിൽ വന്നിട്ട് ഏകദേശം ഒരു വർഷത്തോളം ആയിട്ടും ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സ്റ്റേറ്റ് ഭരണത്തിന് കഴിയാത്തതിൽ വിശ്വാസ സമൂഹത്തിന് അതൃപ്തി ഉണ്ടു്.
നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനറൽ നേതൃത്വം ഇന്ന് ഐപിസി ക്ക് ഇല്ലാതിരിക്കേ ഈ വിഷയത്തിൽ ഒരു നിർദ്ദേശം മേൽ ഘടകത്തിൽ നിന്നും ഉണ്ടാകുകയില്ലെന്നും വിശ്വാസ സമൂഹം പറയുന്നു.
ഭരണം നടത്തുന്നതിന് യോഗ്യതയുള്ള ഒരു ജനറൽ സമിതി ഇന്ന് IPC- ക്ക് ഇല്ലാതിരിക്കേ മുൻ ജനറൽ കൗൺസിൽ എടുത്ത തീരുമാന പ്രകാരം പാസ്റ്റർ ഷിബു നെടുവേലിയെ കേരള സ്റ്റേറ്റിലെ ഒരു ശുശ്രൂഷകനായി മുൻകാല പ്രാബല്യത്തോടെ തിരിച്ചേടുക്കണമെന്ന് വിശ്വാസ സമൂഹം ആവശ്യപ്പെടുന്നു.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here