വാർത്ത:- സുനിൽ ഒറ്റപ്പാലം

കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പ് (യു പി.എഫ്) ന്റെ ആഭിമുഖ്യത്തിൽ മണിപ്പൂർ കലാപത്തിൽ പീഢനം അനുഭവിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാളെ വൈകിട്ട് 5.30 ന് കുന്നംകുളം പഴയ ബസ് സ്റ്റാന്റിന് സമീപം പ്രാർത്ഥന സംഗമം നടക്കും. മണിപ്പൂർ കലാപത്തിൽ ഗ്രാമങ്ങളിലെ നരഹത്യയിലെ യാഥാർത്ഥ്യങ്ങൾ ലോകത്തെ അറിയിച്ച ഫാദർ ജോൺസൺ തെക്കടിയിൽ സംസാരിക്കും. യൂ പി.എഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ ഉത്ഘാടനം നിർവഹിക്കും. ബ്രദർ ഷിജു പനക്കൽ (സെക്രട്ടറി) ബ്രദർ പി.ആർ സെന്നി (ട്രഷറാർ) ബ്രദർ റ്റിജിൻ ജോൺ (പബ്ളിസിറ്റി കൺവിനർ) എന്നിവർ നേതൃത്വം നൽകും.




