Home Daily news ഉത്തർപ്രദേശിൽ വിവിധ സ്ഥലങ്ങളിൽ പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിൽ വിവിധ സ്ഥലങ്ങളിൽ പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു.

0

ഷാജി വർഗീസ് കലയപുരം ജി.എം ന്യൂസ് റിപ്പോർട്ടർ

https://images.app.goo.gl/pbwkht1g8bqmAVZe6

ഉത്തർപ്രദേശിൽ വിവിധ സ്ഥലങ്ങളിൽ സുവിശേഷ പ്രവർത്തനം ചെയ്യുന്നപാസ്റ്റർമാരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു വരുന്നു.
ഉത്തർപ്രദേശിലെ ഗോരഖ്പു രിൽ ഒരു ഏജി സഭയുടെ ആരാധനക്കിടെ പോലിസ് പാസ്റ്റർമാരെ കസ്റ്റഡിയിൽ എടുത്തു. ഗോരഖ്പുർ ജില്ലയിലെ മുജിരി ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന AG സഭാ പാസ്റ്റർ ഗോവിന്ദ്, സുവിശേഷകൻ കരൺ എന്നിവരെയാണ് ആരാധനക്കിടെ കസ്റ്റഡിയിൽ എടുത്തത്. ആദിവാസി വിഭാഗത്തിലെ ഭിക്ഷക്കാരുടെ ഇടയിൽ നിന്നും വിശ്വാസത്തിലേക്ക് ക ടന്നു വന്ന പാസ്റ്റർ ഗോവിന്ദ് കഴിഞ്ഞ അഞ്ചുവർഷത്തിൽ അധികമായി ഈ ഗ്രാമത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ക്യാമ്പിയാർഗഞ് പോലിസ് സ്റ്റേഷനിൽ ആയിരിക്കുന്നു.
ഉത്തർപ്രദേശിലെ മൗ ജില്ലയിലെ പോലിസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ കുറെ നാളുകളായി ആരാധന നടത്തി വരികയായിരുന്ന പാസ്റ്റർ അബ്രഹാമിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ആരാധനക്കിടെ ഒരു സംഘം സുവിശേഷ വിരോധികൾ സഭയിൽ ഇരച്ചുകയറി ഞായറാഴ്ച ആരാധന തടസ്സപ്പെടുത്തുകയും പിന്നീട് പോലീസിനെ വിളിക്കുകയും ആയിരുന്നു. ആരാധനക്ക് തടസം സൃഷ്ട്ടിച്ചവരുടെ ആവശ്യപ്രകാരം നിർബന്ധിത മതപരിവർത്തന കുറ്റം ആരോപിച്ചു പോലിസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
പാസ്റ്റർ ശ്രീനിവാസ് ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ നിച്ച്‌ലൗൾ, സിസ്വ ബാസറിൽ ആരാധനനടത്തുന്നതിനിടെ ഗ്രാമത്തിലെ ചില ആളുകൾ കയറി വന്ന് ആരാധന തടസ്സപെടുത്തുകയും ശേഷം പോലീസിനെ വിളിച്ചു വരുത്തി പാസ്റ്ററെ കസ്റ്റഡിയിൽ എടുപ്പിക്കുകയായിരുന്നു. ഇപ്പോൾ മഹാരാജ് ഗഞ്ച് പോലിസ് സ്റ്റേഷനിൽ ആയിരിക്കുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here