എൻ.എസ്. നെല്ലിക്കുന്നo
2024 ജനുവരി 7 മുതൽ 14 വരെ മലങ്കരയുടെ മടിത്തട്ട് എന്നറിയപ്പെടുന്ന തിരുവല്ല പട്ടണത്തിൽ പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐക്യ പെന്തക്കോസ്ത് കൺവെൻഷൻ ഉണർവ് 2024 ൽ ജനുവരി 13 ശനിയാഴ്ച രാത്രി മലങ്കരയുടെ അഗ്നിനാവുള്ള ഐപിസിയുടെ സമുന്നത നേതാവും , മുൻ ജനറൽ പ്രസിഡണ്ടായിരുന്ന പവർ വിഷൻ ഡയറക്ടർ കൂടിയായ പാസ്റ്റർ കെ.സി ജോൺ ദൈവവചനം പ്രസംഗിക്കുന്നു. പ്രസ്തുത കൺവൻഷന്റെ ജനറൽ ചെയർമാൻ കൂടിയാണ് പാസ്റ്റർ കെ.സി.ജോൺ. അദ്ദേഹത്തിന്റെ നിറ സാന്നിത്യം കടന്നുവരുന്നവർക്ക് ഒരു അനുഗ്രഹമാണ്.
എന്നാൽ ഐക്യ പെന്തെക്കോസ്തു കൺവെൻഷനിൽ നിന്നും പാസ്റ്റർ കെ.സി ജോൺ ഒഴിഞ്ഞു നില്ക്കുന്നുയെന്നും, കൺവെൻഷനിൽ പ്രസംഗിക്കുന്നില്ലയെന്നും ചില ക്രൈസ്തവ മഞ്ഞ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഐക്യ കൺവെൻഷനെ ഭയപ്പെടുകയും, എതിർക്കുകയും ചെയ്യുന്ന ഒരു പ്രമുഖ പെന്തെക്കോസ്തു സഭയിലെ ചില നേതാക്കളുടെ കുതന്ത്രമാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകളുടെ പിന്നിൽ ഉള്ളതെന്ന് അറിയിന്നു. തിരുവല്ലയിൽ നടക്കുവാൻ പോകുന്ന കൺവെൻഷൻ . ദേശത്തേയും , ദൈവമക്കളെയും , സഭകളെയും തകർക്കുന്ന പൈശാചിക ശക്തികളോടുള്ള ഒരു ആത്മീയ യുദ്ധമാണ്ന്ന് സംഘാടകർ പറയുന്നു.









