NS Nellikunnam
കർത്താവായ യേശുക്രിസ്തു തന്റെ ചങ്കിലെ ചോര മുഴുവനും ഊറ്റി കൊടുത്തു വിലയ്ക്കു വാങ്ങിയതാണു ദൈവസഭ . ആദിമ നൂററാണ്ടിൽ പരിശുദ്ധാത്മിന്റെ പുർണ്ണ നിയന്ത്രണത്താൽ ഉണ്ടായ പെന്തെക്കോസ്തു സഭയിൽ ഇന്ന് ദുരുപദേശക്കാർ സഭയുടെ വേലി പൊളിച്ച് അകത്ത് കയറിയിരിക്കുന്നു. ആദിമ സഭകളിൽ പോലും കയറി കൂടിയ ദുരുപദേശക്കാരെ , അന്നത്തെ കാലഘട്ടത്തിൽ പൗലോസ് അടക്കമുള്ള അപ്പൊസ്തോലന്മാർ ശക്തമായി എതിർത്ത് പുറത്താക്കിയ ചരിതമാണ് പെന്തെക്കോസ്ത് സഭയ്ക്കുള്ളത്. ഇന്നത്തെ അപ്പൊസ്തോലന്മാർ രണ്ടു് കൈയും നീട്ടി ദുരുപദേശക്കാരെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുവരുന്നത്. ശക്തമായ അടിസ്ഥാന വേദ ഉപദേശ സത്യങ്ങളിൽ ഉറച്ച് നിൽക്കുന്ന പെന്തെക്കോസ്തു സഭകൾ ഇന്ന് അയവ് വരുത്തിയത് എന്തിന് വേണ്ടി? ആർക്ക് വേണ്ടി? ന്യൂ ജനറേഷൻ സഭ എന്ന പേരിൽ നുഴഞ്ഞ് കയറിയവർ ഇന്ന് കോടിശ്വരന്മാരാണ്. ഇവരുടെ പങ്ക് പറ്റുന്നവരാകാം നമ്മുടെ നേതാക്കൾ. ആർക്കും സ്റ്റാനപ്പെടാം. പ്രത്യേക മാനദണ്ഡങ്ങൾ ഒന്നും ഇല്ല. ആർക്കും കർത്തൃമേശയിൽ പങ്കു കൊള്ളാം. ആഭരണം മാറ്റണ്ട. പൂവ്ചൂടാം. വസ്ത്രധാരണം എങ്ങനെ വേണമെങ്കിലുംമാകാം.. ബൈബിൾ ഉപദേശം ഒന്നും ബാധകമാക്കേണ്ട . ഇതാണ് ഭൂരൂപദേശക്കാർ ജനത്തെ പഠിപ്പിക്കുന്നത്. വിശുദ്ധി വേണ്ട. വേർപാട് വേണ്ട. യേശു ദൈവമെന്ന് മാത്രം വിശ്വാസിച്ചാൽ മതി. പ്രദേശിക തലങ്ങളിൽ വിശുദ്ധിക്കും ഉപദേശ സത്യങ്ങൾക്കും ഉറച്ച് നില്ക്കുന്ന പെന്തെക്കോസ്റ്റ സഭകൾക്ക് ഇത്തരക്കാർ ഭീക്ഷണിയായി നില്ക്കുന്നു. ഇവരെ ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉപദേശ സത്യങ്ങൾക്ക് വേണ്ടി നില്ക്കുന്ന സഭകൾ ദുരുപദേശം പ്രസംഗിക്കുന്ന പ്രാസംഗകരെ ക്ഷണിക്കരുത്. അവസരം കൊടുക്കുത്. ഇത്തരം ദൂരൂപദേശക്കാരുടെ പ്രമാണികൾ പ്രസംഗിച്ചാലെ ജനം കൂടുകയുള്ളൂ എന്ന ചിന്തയാണ് നമ്മുടെ പാസ്റ്ററന്മാർക്കുള്ളത്. ഉപദേശ മാത്രം പ്രസംഗിക്കുന്ന എത്രയോ ദൈവദാസന്മാർ നമ്മുടെ ഇടയിൽ ഉണ്ട്. പിന്നെ എന്തിന് ദുരുപദേശക്കാർ .. യേശു ദൈവമെന്ന് പിശാചിനും അറിയാം.
തിരുവനന്തപുരത്തും , കൊട്ടാരക്കരയിലും . ചങ്ങനാശേരിയിലും, തുടങ്ങി തെക്കൻ കേരളത്തിൽ ദുരൂപദേശ മുതലാളി ന്മാർ കൂടുതലാണ്. കൂടുതൽ ദൂരൂപദേശ കോടിശ്വരന്മാർ കേരത്തിന് പുറത്താണ്. ഇവിടെ ഭ്രാന്തന്മാർ ഇല്ലാഞ്ഞിട്ടാണോ മറ്റൊരു ഭ്രാന്തനെ കൊണ്ടുവന്നത് എന്നു പറയും പോലെ ബാഗ്ലൂർ. ബോംബൈ, മദ്രാസ് തുടങ്ങിയ സ്ഥലത്തു നിന്നും ദുരുപദേശ ഭ്രാന്തന്മാരെ കേരളം ഇറക്കുമതി ചെയ്യുന്നുണ്ട്. നമ്മുടെ പാസ്റ്ററന്മാരുടെ ആത്മീയ കണ്ണു തുറന്നെങ്കിൽ കൊള്ളാമായിരുന്നു. ദുരൂപദേശക്കാരായ പിശാചിന്റെ ഏജന്റ്ന്മാരെ ഒഴിവാക്കുക !




