ജിജോ പാലക്കാട്
പാലക്കാട്, കഞ്ചിക്കോട് :- റെജുവനേഷൻ മൂവേമെന്റ് ന്റെ അഭിമുഖത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പാലക്കാട് അകത്തെത്തറ, പാപ്പറമ്പ്,പ്രദേശങ്ങളിൽ ലഹരി വിരുദ്ധബോധവൽക്കരണവും സുവിശേഷ സന്ദേശവും അറിയിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി അസമാധാനത്തിൽ അലയുന്ന ജനതയ്ക്ക് ആശ്വാസത്തിന്റെസന്ദേശവുമായി എത്തുവാൻ കഴിഞ്ഞത് ദേശത്തിന് അനുഗ്രഹമായി.പാലക്കാട് ജില്ലയുടെ ഉൾപ്രദേശങ്ങളിൽ കൂടെ സുവിശേഷ സന്ദേശവുമായികടന്നു പോകുവാൻ ദൈവദാസന്മാർ കാണിക്കുന്ന ഉത്സാഹം പ്രശംസനീയം തന്നെയാണ്.ദൈവദാസന്മാരായ Pr. തോമസ് വർഗീസ്, Pr. ക്ലമെന്റ് ജോയ് , Pr. സജിമോൻ KM, Pr N.എബ്രഹാം, ബ്രദർ രതീഷ് തുടങ്ങിയ ദൈവദാസന്മാർ ദേശത്തോട് സമാധാനത്തിന്റെ സന്ദേശം അറിയിച്ചു.ഈ പ്രവർത്തനത്തെ ഓർത്ത് പ്രാർത്ഥിക്കണമേ. കർത്താവായ യേശുവിനെ കുറിച്ച് അറിയാത്ത മേഖലകളിൽ, സുവിശേഷ സന്ദേശവുമായി പോകുവാൻ റെജുവനേഷൻ മൂവേമെന്റ് തയ്യാർ ആണ്, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Pr. തോമസ് വര്ഗീസ് PH:09847504213




