Home Daily news അട്ടപ്പാടിയിൽ കനത്ത മഴ; ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം

അട്ടപ്പാടിയിൽ കനത്ത മഴ; ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം

0

ജി.എം ന്യൂസിനു വേണ്ടി കണ്ണൂർ ലേഖകൻ തോമസ് ജേക്കബ്

പാലക്കാട് അട്ടപ്പാടിയിൽ കനത്തമഴ തുടരുന്നു. മന്ദംപൊട്ടി തോട് കര കവിഞ്ഞതിനാൽ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയുണ്ടെന്നു റവന്യു വകുപ്പ് മുന്നറിയിപ്പ് നൽകി.

കനത്ത മഴയിൽ തോടുകൾ കരകവിഞ്ഞാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലാകും. കഴിഞ്ഞ പ്രാവശ്യം മുപ്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന സാഹചര്യമുണ്ടായി. പാലക്കാട് നഗരത്തിൽ കനത്ത മഴയുടെ സാഹചര്യമില്ല, മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here