GM. T. V P M
ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) മെയ് 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിരുന്നു.. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു. കിഡ്നിയുടെ തകരാറും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥകളും തന്നെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു.
സംസ്ക്കാരം നാളെ (22/5/23) കൊച്ചിയിൽ നടക്കും. രാവിലെ 8 മണി മുതൽ എരണാകുളം പാലാരിവട്ടം തമ്മനം റോഡിലുള്ള എക്സ്സോഡസ് ക്രിസ്ത്യൻ സെന്റെറിൽ പൊതു ദർശനത്തിന് വയ്ക്കും. ഒരു മണിക്ക് ശേഷം ഇടകൊച്ചി മാക് പെലെ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ഭാര്യ : ശ്രീമതി ബീന. മക്കൾ : ബിബിൻ, ബിനി, ബെഞ്ചി.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക. ജി.എം മീഡിയയുടെ അനുശോചനങ്ങൾ അറിയിക്കുന്നു.





