വാർത്താ :- എൻഎസ് നെല്ലിക്കുന്നം
വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും, ഏപ്രിൽ 29 മുതൽ മേയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻറിൽ (വണ്ടർലയ്ക്ക് എതിർവശം) നടക്കും.
പ്രാരംഭ ദിനം ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. മേയ് 2 ഉച്ചക്ക് 12.30 ന് സമാപിക്കുന്ന ക്യാമ്പിൽ20-ൽപ്പരം സഹോദരിന്മാർ ദൈവവചനം പ്രസംഗിക്കും. കൂടാതെ മറ്റ് യോഗങ്ങളിൽ പാസ്റ്ററന്മാരായ ഈപ്പൻ ചെറിയാൻ, ബി. മോനച്ചൻ അനിൽ കൊടിത്തോട്ടം,സാം റ്റി വർഗീസ്, ജോബി വർഗീസ്, ഡോ ബിനുമോൻ പി.കെ എന്നിവർ ബൈബിൾക്ലാസുകൾക്കും കൗൺസിലിംഗിനും നേതൃത്വം നൽകും. എറണാകുളം ഹോളി ബീറ്റ്സ് ഗാനശുശ്രൂഷ നിർവഹിക്കും കൂടുതൽ വിവരങ്ങൾ അറിയുവാൻ 90 48 18 42 91 എന്നി നoബരിൽ ബന്ധപ്പെടുവാൻ സംഘടകർ അറിയിക്കുന്നു




