Home Daily news അപ്പോസ്തോലിക്ക് ചർച്ച് ഓഫ് ഗോഡ് ചീഫ് പാസ്റർ പി.വി. ചുമ്മാർ നിത്യതയിൽ

അപ്പോസ്തോലിക്ക് ചർച്ച് ഓഫ് ഗോഡ് ചീഫ് പാസ്റർ പി.വി. ചുമ്മാർ നിത്യതയിൽ

0

News:- KT Joseph Palackad

കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും, അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (92) നിത്യതയിൽ പ്രവേശിച്ചു. ഭൗതിക ശരീരം വെള്ളിയാഴ്‌ച വൈകീട്ട് പഴഞ്ഞിയിലെ ഭവനത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ആരംഭിച്ച് വൈകുന്നേരം 3 ന് അപ്പോസ്തോലിക് സഭാ സെമിത്തേരിയിൽ അടക്കം ചെയ്യും.അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ,എന്നും നടത്തും അവൻ എന്നെ നടത്തും ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ, ലക്ഷ്യമോ ലക്ഷ്യമോ വിശ്വാസത്തിൻ നായകൻ, ദിവ്യ തേജസിൽ യേശു സന്നിഡൗ ധന്യമായി വാഴും ഞാൻ.തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്‌തീയ ഭക്തി ഗാനങ്ങൾ രചിച്ച പാസ്റ്റർ ചുമ്മാർ കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്നു. പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണി – ചെറിച്ചി ദമ്പതികളുടെ മകനായി 1932 ഓഗസ്റ്റ് 20നാണ് ജനനം.
ഭാര്യ : പരേതയായ ആലപ്പാട്ട് ചെമ്പൻ തങ്കമ്മ.
മക്കൾ ആൽഫ മോൾ, ബെക്കി, പി സി ഗ്ലെന്നി (മന്ന ചീഫ് എഡിറ്റർ യൂഎഇ, ), പി സി ഡെന്നി ( മാധ്യമം ദിനപത്രം ) മരുമക്കൾ : ജോർജ്, ആശ, അനുഗ്രഹ. വാർത്ത: കെ റ്റി ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here