Home Daily news അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 29 മുതൽ പറന്തലിൽ

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 29 മുതൽ പറന്തലിൽ

0

NS. Nellikunnam

പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 29 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പ്രാരംഭയോഗത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സാധാരണ ചൊവ്വാഴ്ച ആരംഭിച്ചിരുന്ന കൺവൻഷൻ ഈ വർഷം തിങ്കളാഴ്ച ആരംഭിക്കും എന്ന പ്രത്യേകതയുണ്ട്.
പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, വിവിധ ഡിപ്പാർട്ട്മെൻറുകളുടെ വാർഷിക യോഗങ്ങൾ, സൺഡേസ്കൂൾ സമ്മേളനം, സി.എ.വാർഷികയോഗം,പൊതുസമ്മേളനങ്ങൾ, സംയുക്ത ആരാധനയും കർതൃമേശ തുടങ്ങിയവ വിവിധ ദിവസങ്ങളിൽ നടക്കും.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ആയിരത്തി അഞ്ഞൂറോളം സഭകളാണ് അസംബ്ലീസ് ഓഫ് ഗോഡിനുള്ളത്. ഈ സഭകളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും യോഗങ്ങളിൽ സംബന്ധിക്കും. ഞായറാഴ്ച എല്ലാ സഭകളും ഒന്നിച്ചുള്ള ആരാധനയും കർതൃമേശയും ഉണ്ടായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here