വാർത്ത:- N.S. നെല്ലിക്കുന്നം
ഐപിസി തിരുവല്ല ടൗൺ സഭയുടെ ആഭിമുഖ്യത്തിൽ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലിയും ലഹരിവിരുദ്ധ ബോധവൽക്കരണവുംആഗസ്റ്റ് 15-ാം തീയതി നടന്നു.
രാവിലെ 10 മണിക്ക് സഭയിൽ നടന്ന മീറ്റിംഗിൽ ബ്രദർ അലൻ ജോസഫ് അധ്യക്ഷത വഹിച്ചു. പവർ വിഷനിൽ പാടുന്ന ബ്രദർ ടിബിൻ ഗാനങ്ങൾ ആലപിച്ചു. സഭാ പാസ്റ്റർ സാബു മാത്യു ഉദ്ഘാടനം നിർവഹിച്ച ശേഷം പാസ്റ്റർ ബിജു മുളവന മുഘ്യ സന്ദേശം നൽകി.
ബ്രദർ പീറ്റർ മാത്യു വല്യത്തു, കെ ജി തോമസ് ( സെക്രട്ടറി )എന്നിവർ ആശംസ അറിയിച്ചു. സഭാ വൈസ് പ്രസിഡണ്ട്
ബ്രദർ ജേക്കബ് സി ജി പ്രാർത്ഥിച്ച് പാസ്റ്റർ എബ്രഹാം റ്റി മാത്യു ആശിർവാദം പറഞ്ഞു.
വൈകിട്ട് 4 മുതൽ
തിരുവല്ലയുടെ സമീപപ്രദേശങ്ങളായ പൊടിയാടി, കടപ്ര, കാവുംഭാഗം എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പാസ്റ്റർ സാബു മാത്യു, പാസ്റ്റർ എബ്രഹാം റ്റി മാത്യു, പാസ്റ്റർ സാം കുമ്പനാട്, ബ്രദർ കെ സി വിജയൻ എന്നിവർ നൽകി.
പി വൈ പി എ, സൺഡേ സ്കൂൾ പ്രവർത്തകരും അധ്യാപകരും പങ്കെടുത്തു. ബ്രദർ ജോഷുവ ഫിലിപ്പ്, ബിജു എബ്രഹാം, എഫ്രെയിം ഈശോ, ഏബേൽ ബിജു, നിധിൻ വിജയൻ എന്നിവർ നേതൃത്വം നൽകി.
( കടപ്പാട്: Pr. Abraham T Mathew Tiruvalla )




