Home Daily news ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ കുളിയ്ക്കാനിറങ്ങിയ രണ്ടു് പേർ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു

ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ കുളിയ്ക്കാനിറങ്ങിയ രണ്ടു് പേർ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു

0

തോമസ് ജേക്കബ് കണ്ണൂർ

ഇടുക്കി: തൊടുപുഴയിൽ തൊമ്മൻകുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. മോസിസ് ഐസക്ക്(17) ബ്ലസൻ സാജൻ(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ക്രിസ്മസ് ദിനത്തിൽ ഇരുവരും കുടുംബങ്ങൾക്കൊപ്പം തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ഇവർ പള്ളിയുടെ സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയത്.

ഒരുപെൺകുട്ടിയും മരിച്ചരണ്ടുപേരുമാണ് പുഴയിലിറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. മൂവരും കയത്തിൽ അകപ്പെട്ടെന്നാണ് വിവരം. നിലവിളി കേട്ടെത്തിയ നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് മോസിസ് ഐസക്കിനെയും ബ്ലസൻ സാജനെയും കരയ്ക്കെത്തിക്കാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here