N S നെല്ലിക്കുന്നം
ഐ.പി സി കേരള ഘടകത്തിന്റെ 2022 – 25 വർഷത്തേക്ക് ഉള്ള ഭരണ സമിതിയിലേക്കുള്ള അമരക്കാരെ കണ്ടെത്താനുള്ള തെരെഞ്ഞെടുപ്പ് ദൈവഹിതമായാൽ ആഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിന്റെ വിവിധ 11 കേന്ദ്രങ്ങളിൽ വച്ച് വോട്ടെടുപ്പ് നടക്കുകയാണ്. ഐ.പി.സി തോന്നയ്ക്കൽ സിയോൺ സഭാ ശുശ്രുഷകനും , ആറ്റിങ്ങൽ സെന്റർ മിനിസ്റ്ററും മായ പാസ്റ്റർ വിൽസൻ ഹെൻട്രി , തിരുവനന്തപുരം ജില്ലയിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്കുള്ള പ്രഥമ പ്രവേശനം വളരെ അനിവാര്യമാണ്. തിരുവനന്തപുരം ജില്ലയിൽ പെന്തെക്കോസ്തു പ്രവർത്തനത്തിന്റെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായ പാസ്റ്റർ പി.ജെ ഹെൻട്രിയുടെ നാലാമത്ത മകനാണ് പ്രിയ വിൽസൻ ഹെൻടി. സെക്കുലാർ വിദ്യാഭ്യാസത്തിനു ശേഷം 1986, 87-ൽ കുമ്പനാട് ഇന്ത്യാ ബൈബിൾ കോളജിൽ വേദ പഠനം പൂർത്തീകരിച്ചു. 1989 മുതൽ നെടുമങ്ങാട് വാണ്ട, കവതിയോട്, മുരുക്കുംപ്പുഴ, ശാസ്തവട്ടം . മംഗലാപുരം തുടങ്ങിയ സഭകളിൽ . ശുശ്രൂഷിച്ചിട്ടുണ്ട് . lGT തെക്കൻ മേഖല മെബർ, ഐപിസി ആറ്റിങ്ങൽ സെന്റർ വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ ലും,നിലവിൽ ഐ.പി സി സെന്റർ മിനിസ്റ്റർ , തിരുവനന്തപുരം മേഖല ജോയിന്റ് സെക്രട്ടറിയായി സേവനം ചെയ്തു വരുന്നു. ആറ്റിങ്ങൽ അപ്പൊസ്തോലനും, സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗവുംമായിരുന്ന പാസ്റ്റർ അഗസ്റ്റിൻ ഹെൻട്രിയുടെ സഹോദരനാന്ന് പാസ്റ്റർ വിൽസൻ ഹെൻട്രി .ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് ഒരവസരം ദൈവഹിത പ്രകാരം ലഭിച്ചാൽ, തിരുവനന്തപുരം മേഖലയുടെപുരോഗതിക്കും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വ്യക്തമായ പദ്ധതികൾ ഒരുക്കി പ്രവർത്തനങ്ങൾ ചെയ്യുമെന്ന് ഗോസ്പൽ മിററി നോട് ഒരഭിമുഖത്തിൽ പറഞ്ഞു.





