Home Daily news ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

0

തോമസ് ജേക്കബ് കണ്ണൂർ

കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
കൊലപാതക വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽആക്രമണം ഉണ്ടായത് എന്നാണ് വിവരം.റഷ്യൻ
ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ഖാർകിവിൽ
ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ
ഷെല്ലാക്രമണത്തിൽ നഷ്ടപ്പെട്ടുവെന്ന് ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു.
അഗാധമായ ദു:ഖത്തിലായിരിക്കുന്ന
അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ് ന്നും ഞങ്ങളുടെ അശോചനം
കുടുംബത്തോട് അറിയിക്കുന്നു യെന്നും ഇന്ത്യൻ
വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.

യുക്രൈയിനിൽ റഷ്യയുടെ
ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യർത്ഥി നവീൻ കുടുംബാംഗങ്ങളുമായി അവസാനം നടത്തിയ വിഡിയോ കോൾ ദൃശ്യങ്ങൾ പുറത്തുവന്നു. സുരക്ഷിതനായി ഇരിക്കണമെന്നും, താമസിക്കുന്ന അപ്പാർട്മെന്റിൽ ഇന്ത്യയുടെ പതാക കെട്ടണമെന്നും വീട്ടുകാർ നവീനോട് ആവശ്യപ്പെടുന്നുണ്ട്.

യുക്രെയ്ൻ സ്വദേശിയായ യുവതിയിൽനിന്നാണ്
നവീന്റെ മരണവിവരം ആദ്യം പുറംലോകം അറിഞ്ഞതെന്നു പൂജ പ്രഹരാജ് എന്ന വിദ്യാർത്ഥി ദേശീയമാധ്യമത്തോടു പറഞ്ഞത്. ‘ വിട്ടുകാർ നവീനെ
വിളിച്ചപ്പോൾ യുക്രൈയിൽ സ്വദേശിനിയാണ്
ഫോണെടുത്തത്. ഈ
ഫോണിന്റെ ഉടമസ്ഥനെ ഞങ്ങൾ
മൃതദേഹങ്ങൾ
സൂക്ഷിക്കുന്നിടത്തേക്ക്
കൊണ്ടുപോകുകയാണന്നാണ് അവർ പറഞ്ഞത്’

LEAVE A REPLY

Please enter your comment!
Please enter your name here