Home Daily news തിരുനെല്‍വേലിയില്‍ 18-കാരിയെ ഗോഡൗണിലിട്ട് കഴുത്തറത്ത് കൊന്നു; 17-കാരന്‍ അറസ്റ്റില്‍.

തിരുനെല്‍വേലിയില്‍ 18-കാരിയെ ഗോഡൗണിലിട്ട് കഴുത്തറത്ത് കൊന്നു; 17-കാരന്‍ അറസ്റ്റില്‍.

0

വാർത്ത :- സുന്ദരേശൻ പോത്തൻകോട്

തിരുനെൽവേലിയിൽ

18-കാരിയെ കൊലപ്പെടുത്തിയ കേസിൽ 17-കാരൻ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശിനിയും ഫാൻസി സ്റ്റോർ ജീവനക്കാരിയുമായ സന്ധ്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ 17-കാരനെ പോലീസ് പിടികൂടിയത്.
.ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും ഇതരജാതിയിൽപ്പെട്ട പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും അടുത്തിടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പോലീസിന്റെ വിശദീകരണം.നെല്ലൈപ്പാർ ക്ഷേത്രത്തിന് സമീപത്തെ ഫാൻസി
സ്റ്റോറിലാണ് സന്ധ്യ ജോലിചെയ്തിരുന്നത്. ഇതിനിടെയാണ്
17-കാരനുമായി പ്രണയത്തിലായത്.
അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞു. ഇതോടെ ബന്ധത്തിൽനിന്ന് വീട്ടുകാർ പെൺകുട്ടിയെ വിലക്കി. വീട്ടുകാരുടെ നിർദേശമനുസരിച്ച് സന്ധ്യയും 17-കാരനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറി. ഇനി തന്നെ വിളിക്കാൻ ശ്രമിക്കരുതെന്നും എല്ലാം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, . 17-കാരൻ ഇതിന് കൂട്ടാക്കിയില്ല. ഇയാൾ പെൺകുട്ടിയെ വീണ്ടും പിന്തുടർന്ന് ശല്യപ്പെടുത്തി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ സന്ധ്യ ഫാൻസി സ്റ്റോറിലെ ഗോഡൗണിലേക്ക് പോയിരുന്നു. ഈ സമയം പ്രതിയും പെൺകുട്ടിയെ രഹസ്യമായി പിന്തുടർന്നു. തുടർന്ന് ഗോഡൗണിനുള്ളിലിട്ട് പ്രതി പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി. തുടർന്ന് പ്രതി സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു.ഗോഡൗണി പോയി ഏറെനേരം കഴിഞ്ഞിട്ടും സന്ധ്യ തിരികെവരാത്തതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ ഗോഡൗണിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വാർത്ത :- സുന്ദരേശൻ പോത്തൻകോട് .

LEAVE A REPLY

Please enter your comment!
Please enter your name here