സാജൻ ഈശോ പ്ലാച്ചേരി
ഇരുപത്തി ഒന്ന് ദിന ഉപവാസ പ്രാർത്ഥന സമാപിച്ചു.
നോവസ്കാഷിയ: കാനഡ നോവസ്കാഷിയ ഹെബ്രോൺ ഫെലോഷിപ്പ് ചർച്ചിന്റെ 21 ദിന ഉപവാസ പ്രാർത്ഥനയ്ക്ക് അനുഗ്രഹീത സമാപനം. 2022 ജനവരി 24 ന് തുടങ്ങി ഫെബ്രുവരി 13 വരെ വിവിധരാജ്യങ്ങളിൽ നിന്നുള്ള ദൈവദാസി – ദാസന്മാർ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകസംഘങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
ഹാലിഫാക്സ് ചർച്ചിന് പാസ്റ്റർ ചാർലി ജോസഫും കേപ്പ് ബ്രട്ടൺ ചർച്ചിന് പാസ്റ്റർ ഏബൽ ശാമുവേലും നേതൃത്വം നല്കുന്നു.
പഠനത്തിനും ജോലിക്കും എത്തുന്നവർക്ക് കൈതാങ്ങായ് ഈ കൂട്ടായ്മയുണ്ട്. ഫോൺ നമ്പർ: +1 647-394-6679




