വാർത്ത: തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 31ന് ആരംഭിക്കും. ഏപ്രിൽ 29ന് അവസാനിക്കും. മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും. പ്രാക്ടിക്കൽ മാർച്ച് 10 മുതൽ 19 വരെ ആവശ്യമാണ്. പ്ല, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30ന് ആരംഭിച്ച് ഏപ്രിൽ 22ന് അവസാനിക്കും. ഹയർ സെക്കൻഡറി മോഡൽ പരീക്ഷ മാർച്ച് 16ന് ആരംഭിച്ച് 21ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ബോയ്സ്, ഗേൾസ് സ്കൂളുകൾ കുറയും. പിടിഎ തീരുമാനിച്ചാൽ മിക്സഡ് സ്കൂളിന് അംഗീകാരം ലഭിക്കും. ജൻഡർ ന്യൂട്രൽ യൂണിഫോമിനും സ്കൂ പിടിഎയുടെ തീരുമാനം മതി. കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.




