എൻ.എസ് നെല്ലിക്കുന്നം
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷന്റെ അനുഗ്രഹത്തിനായി നവം.15 വെള്ളിയാഴ്ച പ്രാർഥനാദിനമായി വേർതിരിച്ചിരിക്കുന്നതായി സ്റ്റേറ്റ് കൗൺസിൽ പത്രകുറിപ്പിലൂടെ അറിയിച്ചു.
ഡിസം. 4 മുതൽ 8 വരെ നിലമ്പൂർ പാലുണ്ടയിൽ നടക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും നടന്നു വരുന്നതായി സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി തോമസ്, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ അറിയിച്ചു. അന്നേ ദിവസം കേരളത്തിലെ എല്ലാ സഭകളിലും പ്രത്യേക സമയം വേർതിരിച്ച് കൺവൻഷന്റെ അനുഗ്രഹത്തിനായും വിവിധ ആവശ്യങ്ങൾക്കായും പ്രാർത്ഥിക്കണമെന്നാണ് അറിയിപ്പ്.
വിവിധ ജില്ലകളിൽ ഇതിനോടകം പ്രാർഥന സംഗമങ്ങൾ നടത്തി. കണ്ണൂർ, ഈങ്ങപ്പുഴ, കല്ലടിക്കോട് (പാലക്കാട്), പെരിന്തൽമണ്ണ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ പ്രാർഥനകൾ നടത്തി. കൺവീനർ പാസ്റ്റർ വി.ടി. അന്ത്രയോസ് പാസ്റ്റർ ജോൺ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
നവം. 1 മുതൽ എല്ലാ ദിവസവും രാത്രി 9 ന് സൂം പ്ലാറ്റ്ഫോമിൽ പ്രാർഥന നടക്കും. കരുവഞ്ചാൽ (കണ്ണൂർ), നിലമ്പൂർ, വടക്കഞ്ചേരി, പട്ടിക്കാട് (തൃശൂർ) എന്നിവിടങ്ങളിൽ നടന്ന പ്രൊമോഷണൽ മീറ്റിംഗുകളിൽ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, ജയിംസ് ജോർജ് വേങ്ങൂർ എന്നിവർ പങ്കെടുത്തു. കൺവൻഷൻ കോർഡിനേറ്റർമാരായ പാസ്റ്റർ ബിജോയ് കുര്യാക്കോസ്, സജി മത്തായി കാതേട്ട്, ജയിംസ് വർക്കി നിലമ്പൂർ എന്നിവർ നേതൃത്വം നല്കി. വിവിധയിടങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ അലക്സ് പാപ്പച്ചൻ, തോമസ് ജേക്കബ്, എബ്രഹാം വടക്കേത്ത്, എൻ. വി. ദാനിയേൽ (തൃശൂർ), ജോസ് മിസ്‌പ, പാസ്റ്റർ റെജി ഗോവിന്ദാപുരം, ജെയിസൺ സോളമൻ എന്നിവർ പങ്കെടുത്തു.
വിവിധ സഭകളിൽ നിന്നും തിരെഞ്ഞെടുത്ത 50 പേർ അടങ്ങിയ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തു വരുന്നു. സജി വെൺമണി, ജോസ് മിസ്‌പ, പാസ്റ്റർ സ്റ്റീഫൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
കൂടാതെ .നവംബർ 28 മുതൽ 30 വരെ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളജിൽ വച്ച് ത്രിദിന ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു




