ന്യൂസ് റിപ്പോർട്ടിംഗ് : – ഷാജി വർഗീസ് കലയപുരം
കുമ്പനാട്: ഐ.പി.സി കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജ് (പി. ജി) 2003-04 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് എസ്- ക്രോസ് എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിക്ക് തുടക്കം കുറിച്ചു. ഒക്ടോബർ 14 വ്യാഴം രാവിലെ 11 മണിക്ക് ഐ.പി.സി അഞ്ചുതെങ്ങ് ബേർശേബ സഭാഹാളിൽ കൂടിയ പ്രത്യേക സമ്മേളനത്തിൽ
സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനവും
ഈ ബാച്ചിലെ വിദ്യാർത്ഥിയും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുകയും ചെയ്യുന്ന പാസ്റ്റർ ജെയിംസ് അഞ്ചു തെങ്ങിന്റെ കുടുംബത്തിന് നൽകിയ വീടിന്റെ താക്കോൽ ദാനവും ഇന്ത്യ പെന്തകൊസ്തു ദൈവ സഭ കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാ. സി.സി എബ്രഹാം നിർവഹിച്ചു.
പ്രസിഡന്റ് പാസ്റ്റർ റെജി കോട്ടവട്ടം അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡന്റ് പാ. ബിനു ഫിലിപ്പ് ബാബു, പാ. ഷാജിമോൻ, പാ. ഫ്രാൻസിസ് ജോസഫ്, പാ. ബിജു ബേബി, പാ. ജിജി എബ്രഹാം, പാ. ജോസ് ഡാനിയേൽ, ബ്ര. ആന്റിണി, ബ്ര. പത്രോസ്, എന്നിവർ ആശംസകൾ അറിയിച്ചു.സെക്രട്ടറി പാ.ഷിജു സാമൂവൽ i സ്വാഗതവും ട്രെഷറാർ പാ. എബി വർഗീസ് കൃത്ഞതയും അറിയിച്ചു