ന്യൂസ് റിപ്പോർട്ടർ :- തോമസ് ജേക്കബ് കണ്ണൂർ
കോട്ടയം എരുമേലി
പഞ്ചായത്തിലെ ഏഞ്ചൽ വാലിയിൽ ഉരുൾപൊട്ടൽ, എൻഡിആർഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. വനത്തിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് സൂചന. പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം.

ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകുന്നേരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

[10/28, 5:54 PM] gospelmirror@gmail.com: എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്ഷൻ, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
സമീപത്തെ സ്ഥാപനങ്ങളിലും
വീടുകളിലും വെള്ളം കയറി.
പ്രദേശത്തെ വീടുകളിലെ പാത്രങ്ങൾ ഒഴുകി പോയി.
പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്.
കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചു.
നിരവധി വാഹനങൾക്ക് കേടുപാടുകൾ പറ്റിയതായും പ്രദേശത്ത് എത്തിയ
ഒരു ഓട്ടോ റിക്ഷ ഒലിച്ചു പോയതായും വാർഡ് മെബർ മാത്യൂ ജോസഫ് . പറഞ്ഞു.




