Home Daily news ഐക്യ പെന്തെക്കോസ്തു കൺവൻഷൻ; അവലോകന മീറ്റിംഗ് നടന്നു.

ഐക്യ പെന്തെക്കോസ്തു കൺവൻഷൻ; അവലോകന മീറ്റിംഗ് നടന്നു.

0

വാർത്ത:- NS നെല്ലിക്കുന്നo

തിരുവല്ല:- 2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല മുൻസിപ്പൽ പബ്ളിക് സ്റ്റേഡിയത്തിൽ നടക്കുവാൻ പോകുന്ന ഐക്യ പെന്തെക്കോസ്തു കൺവൻഷന്റെ ഇതുവരെയുള്ള ഒരുക്ക പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള അവലോകന മീറ്റിംഗ് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ തിരുവല്ല പ്രെയർ സെന്ററിൽ വച്ച് നടന്നു. കൺവെൻഷൻ ചെയർമാൻ പാസ്റ്റർ. ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവിനർ ബ്രദർ ഗ്ലാഡ്സൺ ജേക്കബ് , ഫൈനാൻസ് കൺവിനർ ബ്രദർ സജി
പോൾ , പബ്ളിസിറ്റി ജനറൽ കൺവിനർ മാത്യു സാം കൊട്ടാരക്കര ,നിബു തിരുവല്ല (പന്തൽ) മറ്റ് സബ് കോഡിനേറ്റേഴ്സ് തുടങ്ങിയവർ ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ വിവരണങ്ങൾ വിശദീകരിച്ചു.

തിരുവല്ല സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രാർത്ഥന നടത്തുന്നു

ഐ പി.സി.അസംബ്ലീസ് ഓഫ് ഗോഡ്, ശാരോൻ , ചർച്ച് ഓഫ് ഗോഡ് തുടങ്ങിയ സഭാ വിഭാഗങ്ങളിലെ ദൈവദാസന്മാർ പങ്കെടുത്തു. വിപുലമായ ക്രമീകരണങ്ങളാണ് ക്രമീകരിക്കുന്നത്. താമസിച്ച് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 1000 പേർക്ക് ഭക്ഷണവും താമസ ക്രമീകരണവും ഉണ്ടാകും.

മീറ്റിംഗിൽ പങ്കെടുത്ത കമ്മിറ്റി അംഗങ്ങൾ പാസ്റ്റർ ജേക്കബ് ജോണിനോടപ്പം

കൺവൻഷന്റെ അനുഗ്രഹത്തിനായി നടക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥനയുടെ രണ്ടാം ദിവസമായ നാളെ (6/12/23) മല്ലപ്പള്ളി സുവാർത്ത സഭാ ഹാളിൽ പ്രാർത്ഥന നടക്കും. പാസ്റ്റർ ഷിബു നെടുവേലി, പാസ്റ്റർ സാം പി ജോസഫ് , ഐ.പി. സി ശ്രീലങ്കൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ. ജോൺസൺ, എം.ഐ തോമസ്, ജോജി ഐപ്പ്,തുടങ്ങിയ പ്രമൂഖരും പങ്കെടുത്തിരുന്നു.
കൺവൻഷൻ നടക്കുന്ന സ്റ്റേഡിയത്തിൽ പാസ്റ്റർ ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here