Home Daily news ഐക്യ പെന്തെക്കോസ്തു കൺവെൻഷനിൽ പ്രമുഖ ഗായകൻ ഷെൽഡൻ ബംഗാര തിരുവല്ലയിൽ എത്തുന്നു

ഐക്യ പെന്തെക്കോസ്തു കൺവെൻഷനിൽ പ്രമുഖ ഗായകൻ ഷെൽഡൻ ബംഗാര തിരുവല്ലയിൽ എത്തുന്നു

0

വാർത്ത… എൻ.എസ്. നെല്ലിക്കുന്നം

: വേൾഡ് പെന്തെക്കോസ് ഐക്യ കൺവൻഷൻ ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നട ക്കുന്നു. ഈ ഉണർവ് 2024 ഐക്യ പെന്തെക്കോസ്‌തു കൺവൻഷനിലെ മുഖ്യ ഗായകനായി ഷെൽഡൻ ബംഗാരയും ടീമും എത്തുന്നു. ,
പാസ്റ്റർമാരായ ജേക്കബ് ജോൺ , കെ.സി. ജോൺ, ആർ. എബ്രഹാം, പോൾ തങ്കയ്യ ബാംഗ്ലൂർ, സി.സി. തോമസ്, വി.ടി. എബ്രഹാം, ഒ.എം. രാ ജുകുട്ടി, സാം ജോർജ്, ജേക്കബ് ജോർജ് യു.കെ, മാത്യു വർഗീ സ് യു.എസ്.എ.. എൻ. പീറ്റർ പാറശാല, രവി മണി, എൻ.പി. കൊച്ചു മോൻ, നൂർദ്ദീൻ മുള്ള, തമ്പി മർക്കോസ്, റെജി ശാസ്‌താംകോട്ട, ടിനു ജോർജ്, സുരേഷ് ബാബു, അനി ജോർജ്, വി.ടി. റെജിമോൻ കാനഡ, ശേഖർ കല്യാൺപൂർ, പാസ്റ്റർ ടോമി ജോസഫ് യു.എ സ്., എബ്രഹാം ജോസ ഫ്. സി.പി. മാത്യു. എൻ.സി. ജോസഫ്, എം.ഡി. രാജൻ, മോ ഹൻ പി. ഡേവിഡ്, ടി.വി. പോത്തൻ, റോയി ഡാനിയേൽ മാത്യു. ബിബിൻ മാത്യു, അലക്സാണ്ടർ പി. ഡാനിയേൽ, മാത്യു ടി.സി, ജസ്റ്റിൻ മോസസ്, കോശി വൈദ്യൻ, കെ.എസ്. ജോസഫ് തുടങ്ങിയവരാണ് പ്രസംഗകർ.
കൺവൻഷനു തുടക്കം കുറിക്കുന്ന ഞായറാഴ് ച വൈകുന്നേരം 4.30 മുതൽ 5.30 വരെയാണ് പ്രശസ്ത ഗായകൻ ഷെൽഡൻ ബംഗാരയും ടീമും പ ങ്കെടുക്കുന്ന മ്യൂസിക് ഫെസ്റ്റ്. തുടർന്നുള്ള ദിവസങ്ങളിൽ ലോകപ്രശസ്ത‌ത ഗായകരായ സണ്ണി വിശ്വാസ് കൊൽക്കൊത്ത, രഞ്ജിത്ത് എബ്രഹാം ഡെൽഹി, കെ. ബി. ഇമ്മാനുവൽ, ലോഡ്‌സൺ ആൻറണി, ഷാരോൺ വർഗീസ് എന്നിവർ തങ്ങളുടെ ബാന്റിനോടൊപ്പം ഗാനങ്ങൾ ആലപി ക്കുന്നുണ്ട്. ഇവരോടൊപ്പം 101 അംഗ ഗായക സംഘം കേരളത്തിലെ പ്രശസ്‌ത ക്രിസ്‌തീയ കലാകാരന്മാരോടൊപ്പം ഗാനങ്ങൾ ആലപിക്കുന്നു. കേരളത്തിലെ പെന്തെക്കോസ്‌തു സഭകൾ സം യുക്തമായി നേതൃത്വം നൽകുന്ന ഈ മഹാ സമ്മേളനത്തിൽ അഭിഷിക്തരും ലോകപ്രശസ്‌തരുമായ സുവിശേഷ പ്രഭാഷകരും ഗായകരുമാണ് ശുശ്രൂഷിക്കുന്നത്. മലയാള മണ്ണിൽ പെന്തെക്കോസ്‌തു പിന്നിട്ട നൂറിൻ്റെ നിറവിനെ ഓർത്ത് ദൈവത്തിന് നന്ദി പറയുവാനും സ്തോത്രം അർപ്പിക്കുവാനും എല്ലാ സഭാ അദ്ധ്യക്ഷന്മാരുടെ നേത്യത്വത്തിൽ ഒത്തുകൂടുകയാണ്.
എല്ലാ ദിവസവും രാവിലെ 5 മണി മുതൽ 6.30 വരെ പാസ്റ്റർ ജേക്കബ് ജോണിൻറെ നേത്യത്വ ത്തിൽ പഞ്ചാബിൽ നിന്ന് എത്തിയ സുവിശേഷസംഘം പ്രഭാത പ്രാർഥനകൾക്ക് നേതൃത്വം നൽകും, ഹിന്ദി സർവീസ് എല്ലാദിവസവും രാ വിലെ 9 വരെയും തുടർന്ന് ഫയർ കോൺ ഫറൻസും രോഗശാന്തി അഭിഷക്ത ശു ശ്രൂഷകളും നടക്കും. ഒപ്പം മിഷനറി കോൺഫറൻസുകൾ, പാസ്റ്റേഴ്‌സ് മിറ്റിംഗ്, യൂത്ത് ആൻഡ് റിവൈവൽ മീറ്റിംഗ്, ലേഡീസ് കോൺ ഫ്രൻസ് എന്നിവ ന ടക്കും. പാസ്റ്റർമാരായ ജസ്റ്റിൻ ഡാനിയേൽ, എബി പി. മാത്യു, എ ബി പീറ്റർ, സാം പി റ്റർ, സിസ്റ്റേഴ്‌സ് രേഷ്‌മ ഷിബു തോമസ്, സാലി ജെയിംസ്, ഡോ. ജോളി ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. ശനിയാഴ്‌ച നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ, രാഷ്ട്രീയ പ്രവർത്തകർ, സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.
ആയിരം രൂപ നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരാഴ്ച്‌ചത്തേക്കുള്ള താമസവും ഭക്ഷണവും ക്രമീകരിക്കും. എല്ലാ സ്ഥലങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. നൂറു പേർ അടങ്ങുന്ന കമ്മിറ്റി പാസ്റ്റർ ജേക്കബ് ജോൺ, ജോ. കോർഡിനേറ്റർ പാസ്റ്റർ തോമസ് കുര്യൻ യു എസ്.എ. ജനറൽ കൺവീനർ ഗ്ലാഡ്‌സൺ ജേക്കബ്, ഫിനാൻസ് കൺവീനർ സജി പോൾ എന്നിവരുടെ നേത്യത്വത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട് കൺവൻഷനോട് അനുബന്ധിച്ച് അമ്പത് പേർക്ക് വിവാഹസഹായം, ശുശ്രൂഷയിൽ അരനൂറ്റാണ്ട്. പിന്നിട്ടവരെ ആദരിക്കൽ, കിഡ്‌നി രോഗികൾക്കുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണം, കാലിന് അംഗഭംഗം സംഭവിച്ച വർക്ക് കൃത്രിമ കാൽ വിതരണം എന്നിവ നടക്കും
കേരളത്തിലെ പെന്തെക്കോസ്‌തു സഭകളുടെ ഐക്യവും പ്രാർഥനയും പ്രവർത്തനവും കൊണ്ട് ഈ സമ്മേളനം ഒരു മഹാവിജയമായി തീരുമെന്ന് ജി.എം ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here