തോമസ് ജേക്കബ് കണ്ണൂർ
നെടുങ്കണ്ടം ചക്കക്കാനത്ത് തോട്ടിൽ വീണ് യുവതിക്ക് ദാരുണാന്ത്യം..ആശ (26) ആണ് മരണപ്പെട്ടത് . ഐപിസി തേക്കടി സെൻട്രറിന്റെ കീഴിലുള്ള നെടുങ്കണ്ടം ചർച്ചിലെ പാസ്റ്റർ പീറ്റർ ജോർജിന്റെ മകൻ ഷെറിന്റെ ഭാര്യയാണ് മരണപ്പെട്ട ആശ.നെടുംകണ്ടം ചക്കകാനം ഭാഗത്തു കാറിൽ നിന്നും ഇറങ്ങിയ യുവതി കൈവരിയില്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്കു വീണു മരണപെട്ടതായി അറിയുന്നു…ഫയർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആശയുടെ (26) ഭൗതിക ശരീരം ഇന്നലെ (18/12/23) തിങ്കൾ വൈകുന്നേരം നെടുംകണ്ടത്തുള്ള ഭർതൃഗൃഹത്തിൽ കൊണ്ടുവന്നു. ഇന്നു (19/12/2023) ചൊവ്വ രാവിലെ 9.00 മണി മുതൽ ഐപിസി തേക്കടി സെന്ററിന്റെ നെറ്റിത്തൊഴുവിലുള്ള (കൊച്ചറ ) കൺവെൻഷൻ പന്തലിൽ ശുശ്രൂഷ ആരംഭിച്ച് 11.30നു പാലാകണ്ടം തേക്കടി സെൻറർ സെമിത്തേരിയിൽ ശുശ്രുഷകൾക്ക് ശേഷം സംസ്ക്കരിക്കും.




