Home Daily news ഐപിസി പത്തനാപുരം കൺവൻഷൻ ഇന്നു അനുഗ്രഹ തുടക്കം

ഐപിസി പത്തനാപുരം കൺവൻഷൻ ഇന്നു അനുഗ്രഹ തുടക്കം

0

News : NS. Nellikunnam

പത്തനാപുരം: ഐ.പി.സി പത്തനാപുരം സെന്ററിന്റെ വാർഷിക കൺവൻഷൻ ശാലേം ഗ്രൗണ്ടിൽ ഇന്ന് (21/12/22) അനുഗ്രഹ തുടക്കം.ഇന്ന് 25 ഞായർ സമാപനം കുറിക്കും. . എല്ലാ ദിവസവും വൈകിട്ട് 5:30 മുതൽ 8 :45 വരെയാണ് സമയം. സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ. തോമസ് കൺവെൻഷൻ ഉത്ഘാടനം ചെയ്തു.. പാസ്റ്ററന്മാരായ ഐ.പി സി ജനറൽ സെക്രട്ടറി സാം ജോർജ്ജ്, ജേക്കബ് ജോർജ്ജ്, രാജു ആനിക്കാട്, ബാബു ചെറിയാൻ . സണ്ണി കുര്യൻ, ഫിലിപ്പ് പി.തോമസ് എന്നിവർ പ്രസംഗിക്കും.
പത്തനാപുരം സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സഹോദരി സമാജം വാർഷിക മീറ്റിംഗും പൊതുയോഗവും നടക്കും. ശനിയാഴ്ച പകൽ 2 മണി മുതൽ 4-30 വരെ സണ്ടേസ്കൂൾ, പി.വൈ പി.എ വാർഷിക മീറ്റിംഗും ഉണ്ടാകും. സമാപന ദിവസം ഞായറാഴ്ച സംയുക്ത ആരാധനയും പൊതുയോഗവും നടക്കും. പാസ്റ്റർ എബി പി വർഗീസ് പനമ്പറ്റ, പബ്ളിസിറ്റി കൺവിനറായി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here