വാർത്ത…….ജിജോ പാലക്കാട്.
പാലക്കാട് :എഴക്കാട് താന്നിക്കാട്ടിൽ ടി. ഇ എബ്രഹാം (റിട്ടയേർഡ് ഓവർസിയർ, കെഎസ്ഇബി) അന്തരിച്ചു. മുണ്ടൂർ ഒൻപതാം മൈൽ എബനേസർ ദൈവസഭാ അംഗമാണ്. സംസ്കാരം നാളെ(23/12/22) 12 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 2.30 മണിക്ക് പൈറ്റാംകുന്ന്, ഒലവക്കോട് ക്രിസ്ത്യൻ അസോസിയേഷൻ സെമിത്തേരിയിൽ .
ഭാര്യ: പരേതയായ അന്നമ്മ.
മക്കൾ: ഷേർളി (കോട്ടയം), റെജി (പാലക്കാട്), ലിജി (കോയമ്പത്തൂർ).
മരുമക്കൾ: പി എ കുര്യൻ (കോട്ടയം), ജോളി (പാലക്കാട്) ഏബ്സി (ബാംഗ്ലൂർ).
ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ഒരു പ്രവർത്തനം മലമ്പുഴ ആനക്കല്ലിൽ ആരംഭിക്കുന്നതിനു വേണ്ടി തന്റെ മകൻ ലിജിയും തന്നോടൊപ്പം വേദപഠന അനന്തരം ചില സഹോദരങ്ങളും ഒരുമിച്ച് നാളുകൾക്ക് മുൻപ് കോട്ടയം തിരുവഞ്ചൂരിൽ വെച്ചുള്ള കുടുംബബന്ധത്തിന്റെ പശ്ചാത്തലത്തിൽ GM റിപ്പോർട്ടർ ജിജോ പാലക്കാടിന്റെ ഭവനത്തിലേക്ക് കടന്നുവന്ന പ്രിയ പിതാവിനെ ഇന്ന് എന്നപോലെ ഓർമ്മിക്കുന്നു. ദൈവവേലയിൽ ആവോളം ചുമൽ കൊടുക്കാൻ സർവ്വശക്തൻ തന്നെ സഹായിച്ചു… Bro ജിജോ ഉൾപ്പടെ അനേകർ രക്ഷയുടെ മാർഗത്തിലേക്ക് കടന്നുവരുവാൻ ആ പ്രവർത്തനം ഒരു മുഖാന്തരമായി മാറി. പ്രിയ പിതാവിന്റെ വേർപാട് ദുഃഖമുളവാക്കുന്നതാണ് എങ്കിലും നിത്യതയുടെ തീരത്ത് താനും കാണും എന്നതോർത്ത് ദൈവത്തെ സ്തുതിക്കുന്നു. ദുഃഖിതരായ കുടുംബാംഗങ്ങളെ സർവ്വാശ്വാസങ്ങളുടെയും ഉറവിടമായ കർത്താവ് ആശ്വസിപ്പിക്കു മാറാകട്ടെ…..
പ്രിയ പിതാവിന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന എല്ലാ കുടുംബാംഗങ്ങൾക്കും ജിഎം മീഡിയയുടെ ആശ്വാസവും പ്രത്യാശയും അറിയിച്ചു കൊള്ളുന്നു




