Home Daily news ഐപിസി ഹെബ്രോൺ പയറ്റുവിള  സഭ ഗോൾഡൻ ജൂബിലി നിറവിൽ

ഐപിസി ഹെബ്രോൺ പയറ്റുവിള  സഭ ഗോൾഡൻ ജൂബിലി നിറവിൽ

0

പാസ്റ്റർ ഷൈജു വെള്ളനാട്

പയറ്റുവിള:- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പയറ്റുവിള ഹെബ്രോൺ സഭ പ്രവർത്തന മികവിൽ 50 വർഷം പൂർത്തീകരിക്കുന്നു 1975 ആരംഭിച്ച ഈ പ്രവർത്തനത്തെ കഴിഞ്ഞ 49 വർഷങ്ങൾ ജയോത്സവമായി കർത്താവ് നടത്തി. 2024 ഡിസംബർ മാസം 31 തീയതി വർഷാവസാന മീറ്റിങ്ങിനു ശേഷം സഭാ ശുശ്രൂഷകൻ പാസ്റ്റർ കലേഷ് സോമൻ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ലോഗോ സഭാ സെക്രട്ടറി ബ്രദർ അഖിലിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം ചെയ്തു ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. ജൂബിലി സ്തോത്ര ശുശ്രൂഷ 2025 ഏപ്രിൽ മാസം 12ആം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉദ്ഘാടനം ചെയ്യും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കോവളം എംഎൽഎ അഡ്വക്കേറ്റ് എം വിൻസന്റ് അവർകൾ നിർവഹിക്കും ഏപ്രിൽ 11 12 13 ദിവസങ്ങളിൽ സഭയുടെ വാർഷിക കൺവെൻഷനും നടക്കും, അനുഗ്രഹീത ഗായകൻ പാസ്റ്റർ രാജേഷ് വക്കം ഗാനശുശ്രൂഷയ്ക്ക്  നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here