വാർത്ത :- എൻ എസ് നെല്ലിക്കുന്നം
കട്ടപ്പന: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെൻറർന് പുതിയ നേതൃത്വം നിലവിൽ വന്നു.
കഴിഞ്ഞ 34 ൽ പരം വർഷങ്ങളായി കട്ടപ്പന സെൻററിന് ശക്തമായ നേതൃത്വം നൽകിവരുന്ന പാസ്റ്റർ എം ടി തോമസ്,കട്ടപ്പനയാണ് പ്രസിഡൻറ്. പാസ്റ്റർ പി.സി തോമസ് (വൈസ് പ്രസിഡണ്ട്) പാസ്റ്റർ തോമസ് വർഗീസ് (സെക്രട്ടറി) ബ്രദർ കേ.റ്റി തോമസ്(ട്രഷറർ) പാസ്റ്റർ കെ കെ സാംകുട്ടി (ഇവാഞ്ചലിസം ബോർഡ് ചെയർമാൻ) എന്നിവരടങ്ങുന്ന 15 അംഗ കൗൺസിൽ ഭാരവാഹികളെയും തിരഞ്ഞെടുത്തു.





