വാർത്ത: സുന്ദരേശൻ പോത്തൻ ക്കോട്
റഷ്യയിൽ സ്കൂളിൽ വെടിവെപ്പ്; ആറ് മരണം, ഇരുപതിലധികം പേർക്ക് പരിക്ക്
മോസ്കോ: റഷ്യയിലെ സ്കൂളിൽ അജ്ഞാതന്റെ വെടിയേറ്റ് ആറ് പേർ കൊല്ലപ്പെട്ടു. റഷ്യൻ നഗരമായ ഇഷെവ്സ്കിലാണ് സംഭവമെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിവച്ചയാളെ ഇനിയും പിടികൂടാനായിട്ടില്ല. സ്ഥലത്തേക്ക് ഉട്മുർഷ്യ ഗവർണർ അലക്സാണ്ടർ ബെച്ചലോവ്
എത്തിയിട്ടുണ്ട്. ഉട്മുർഷ്യയുടെ
തലസ്ഥാനമാണ് ഇഷെവ്സ്ക്.
സുരക്ഷാസേനയും ആംബുലൻസുകളും സ്ഥലത്തുണ്ട്. വെടിവെപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
യുക്രൈൻ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്ബോൾ യുക്രൈൻ സൈനികർക്ക് മുന്നിൽ റഷ്യ പരാജയം നേരിടുകയാണ്. അതിനിടെയാണ് വെടിവെപ്പ് വാർത്തയും
പുറത്തുവന്നിരിക്കുന്നത്. ഹിതപരിശോധന നടത്തി യുക്രൈൻ അധിനിവേശ പ്രദേശങ്ങൾ തങ്ങളുടേതാക്കാനുള്ള ശ്രമങ്ങൾ റഷ്യ ശക്തമാക്കിയിട്ടുണ്ട്.
റഷ്യയിൽ ചേരുന്നത് സംബന്ധിച്ച് സ്വയം പ്രഖ്യാപിത “റഫറണ്ടം” നടത്തുന്നതിനായി രാജ്യത്തെ അധിനിവേശ പ്രദേശങ്ങളിൽ റഷ്യൻ സായുധ സൈനികർ വീടുവീടാന്തരം കയറി വോട്ട് ശേഖരിക്കുന്നതായി യുക്രൈൻകാരാണ് റിപ്പോർട്ട് ചെയ്തത്. 2014 ൽ യുക്രൈൻ പ്രദേശമായിരുന്ന ക്രിമിയ സ്വന്തമാക്കുന്നതിനും റഷ്യ ഇതേ നയമാണ് സ്വീകരിചിരുന്നത്.





