Home Daily news ഐ.പി.സി ആസ്ഥാനമായ കുമ്പനാട് ക്യാമ്പസിൽ ശിലാഫലകം തകർത്ത നിലയിൽ

ഐ.പി.സി ആസ്ഥാനമായ കുമ്പനാട് ക്യാമ്പസിൽ ശിലാഫലകം തകർത്ത നിലയിൽ

0

NS Nellikunnam

ഐ.പി സി അന്തർദേശീയ ആസ്ഥാനമായ കുബനാട്ട്, ഓഫിസ് സമുച്ഛയത്തോട് സ്ഥിതി ചെയ്യുന്ന പ്രയർ ടൗവ്വറിന്റെയും പുതുതായി പണിത കൺവെൻഷൻ സ്റ്റേജിന്റെയും അടിസ്ഥാന ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ശില ഫലകം തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. ഏതോ സാമൂഹ്യ വിരുദ്ധരാണ് ഇത്തരം ഒരു ഹീന പ്രവർത്തി ചെയ്തതെന്ന നിഗമനത്തിലാണ് അധികാരികൾ. ഐ.പി.സി യുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. സമഗ്രമായ ഒരു അന്വക്ഷണത്തിന് ശ്രമിക്കുന്നതായിട്ടാണ് അറിവ്. പുറത്തുള്ള സാമൂഹ്യ വിരുദ്ധർ അകത്ത് കടന്നു ഈ പ്രവർത്തി ചെയ്യുവാൻ സാദ്ധ്യത കുറവാണ്. മറിച്ച് അകത്തുള്ള സാമൂഹ്യ വിരുദ്ധർ കരുതി കൂട്ടി ചെയ്തതാകാം. ബഗ്ലാവും , ജനറൽ ഓഫിസും , സ്റ്റേറ്റ് ഓഫീസും , പ്രയർ ടൗവ്വറിലും ഏതു നേരത്തും ആരെങ്കിലും ഉണ്ടാകും. കൂടാതെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള പാസ്റ്റർ വത്സൻ എബ്രഹാമിന്റെ സ്തുതിപാടകർ ബംഗ്ലാവിലും പരിസരത്തും എപ്പോഴും ഉണ്ടാകും. ഈ സ്ഥിതിക്ക് പുറത്തു നിന്നും ആരും പ്രവേശിക്കുവാൻ കഴിയുന്നതല്ലായെന്നുള്ളതാണ് സത്യം.ഫലകത്തിൽ പാസ്റ്റർ റ്റി.എസ്.എബ്രഹാം, പാസ്റ്റർ വഝൻ എബ്രഹാം, പാസ്റ്റർ വിൽസൻ ജോസഫ് എന്നിവരുടെ പേരുകൾ ഫലകത്തിൽ രേഖപ്പെടുത്തിയി ട്ടുണ്ട്. ഇവരോടുള്ള അമർഷം തീർത്തതോ ആകാം. അല്ലെങ്കിൽ ചെയ്തതോ, ചെയ്യിപ്പിച്ചതോ ആകാം. ഇലക്ഷൻ സമയമായതിനാൽ ഒരു പ്രതിസന്ധി സൃഷ്ടിക്കുവാൻ കുബുദ്ധികൾ ഈ ഹീന പ്രവർത്തിക്ക് ചുക്കാൻ പിടിച്ചതുമാകാം. വരും നാളുകളിൽ ഇതിലും വലിയവ സംഭവിക്കുവാൻ സാധ്യതയുണ്ടെന്നാണ് വിശ്വാസ സമൂഹം കരുതുന്നത്. കാത്തിരുന്നുയെല്ലാം കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here