Home Daily news ഐ.പി.സി കണ്ണൂർ സെന്റർ വാർഷിക കൺവെൻഷനും സംഗീത വിരുന്നും 2024 ഫെബ്രുവരി 2 മുതൽ

ഐ.പി.സി കണ്ണൂർ സെന്റർ വാർഷിക കൺവെൻഷനും സംഗീത വിരുന്നും 2024 ഫെബ്രുവരി 2 മുതൽ

0

തോമസ് ജേക്കബ് കണ്ണൂർ

ഐ.പി.സി കണ്ണൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷനും സംഗീത വിരുന്നും 2024 ഫെബ്രുവരി 2 മുതൽ 4 ഞായർ വരെ വൈകിട്ട് 6 മണി മുതൽ 9 മണി വരെ കരുവഞ്ചാൽ കല്ലൊടി, നടുപറമ്പിൽ സ്പോർട്സ് സിറ്റിയിൽ വച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജെ ഡൊമിനിക്ക് ഉത്ഘാടന കർമ്മം നിർവഹിക്കും. പാസ്റ്ററന്മാരായ സാം മാത്യു, പ്രിൻസ് റാന്നി രാജു ആനിക്കാട് തോമസ് മാത്യു ചാരുവേലി, ബ്രദർ വർക്കി കാച്ചാണത്ത് എന്നിവരാണ് പ്രാസംഗികർ. സെന്റർ ക്വയർ ഗാനശുശ്രുഷ നടത്തും. സെന്റർ സെക്രട്ടറി പാസ്റ്റർ റ്റി.ബി.റെജി പബ്ളിസിറ്റി കൺവി നേഴ്സ് പാസ്റ്റർ ജോൺ. വി ജേക്കബ്, ബ്രദർ തോമസ് ജേക്കബ്, ജനറൽ കൺവിനേഴ്സ് പാസ്റ്റർ പി.ജെ ജോസ്, പാസ്റ്റർ ജോർജ്ജ് തോമസ് എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here