വാർത്ത: എന്നെസ് നെല്ലിക്കുന്നം
ഇന്ത്യൻ ഏലീയാവ് എന്നറിയപ്പെടുന്ന പ്രാർത്ഥനാ വീരൻ ഐ. പി സി മുൻ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉണർവ്വിനായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന പാത്താൻകോട്ട് നടന്നുകൊണ്ടിരി ക്കുന്നു. ഉപവാസ പ്രാർത്ഥനക്ക് ശേഷം ഭരതത്തിൽ ആത്മീയ ഉണർവ്വ് ലക്ഷ്യം വെച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആത്മീയ മീറ്റിംഗുകൾ നടത്തുവാൻ താൽപ്പര്യപ്പെടുന്നു. ഫെബ്രുവരി 18 ന് ആരംഭിച്ച 40 ദിന ഉപവാസ പ്രാർത്ഥന മാർച്ച് 29 – ന് സമാപിക്കും. ഏപ്രിൽ 6 മുതൽ 14 വരെ കേരള സംസ്ഥാനത്തിലെ മുഴുവൻ മേഖലകളിലും, 15 മുതൽ 18 വരെ ശ്രീലങ്കയിലും, 19 മുതൽ 21 വരെ തമിഴ് നാട്ടിലും, 22ന് പോണ്ടി ശ്ശേരിയിലും, 23 മുതൽ 26 വരെ ആന്റമാൻസിലും തുടങ്ങി തെലുങ്കാന, കർണാടക, മഹാരാഷ്ട , ഗോവ, പഞ്ചാബ്, തുടങ്ങി ഇന്ത്യയിലെ ്് മുഴുവൻ സ്റ്റേറ്റിലും ആത്മിയ കൂട്ടായ്മകൾ നടത്തി ജൂൺ 10 ന് ഒഡീഷയിൽ അവസാനിക്കും. ഇന്ത്യയിൽ ഒരു ആത്മീയ ഉണർവാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പാസ്റ്റർ ജേക്കബ് ജോണിന്റെ ഈ സംരംഭത്തെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കുക.




