വാർത്ത:- എൻ എസ് നെല്ലിക്കുന്നം
ഐ.പി.സി കുന്നംകുളം സെന്ററിൽ ഉൾപ്പെട്ട മരത്തംകോട് സഭ ശുശ്രുഷകനായിരുന്ന പാസ്റ്റർ സജി ഏശയ്യ ചില മാസങ്ങൾക്ക് മുമ്പ് നിത്യതയിലേക്ക് പ്രവേശിച്ചിരുന്നു. തന്റെ ഭാര്യയ്ക്കും, കുഞ്ഞുങ്ങൾക്കും അന്തിയുറങ്ങുവാൻ ഒരിടമില്ലാത്ത അവസ്ഥയാണിപ്പോൾ. നാളുകളായി ഐ.പി.സി കുന്നംകുളം സെന്ററിൽ ഒരു വിശ്വസ്ത ശുശ്രുഷകനായിരുന്ന . ഏശയ്യാ പാസ്റ്റർ റുടെ കുടുംബത്തിന്റെ സ്ഥിതി അറിഞ്ഞ് മൗനമായിരിക്കുവാൻ മനസ്സില്ലാത്ത കുന്നക്കുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ്, പാസ്റ്റർ സജി ഏശയ്യയുടെ ആകസ്മികമായ വേർപാടിൽ നിരാംലബരായ കുടുംബത്തിന് ഒരു പാർപ്പിടം ഉണ്ടാകണമെന്ന അതിയായ ആഗ്രഹം തനിക്കും തന്റെ സഹപ്രവർത്തകരിലും ഉളവായതിന്റെ അടിസ്ഥാനത്തിൽ ഐ.പി.സി കുന്നംകുളം സെന്റർ റിന്റെ നേതൃത്വത്തിൽ സമാഹരിച്ച ഇരുപത്തിരണ്ട് ലക്ഷത്തിൽ, എഴുപത്തിരണ്ടായിരത്തി അറുനൂറ് (22,72,600) രൂപ. സജി ഏശയ്യാവിന്റെ സഹധർമ്മിണിക്കും കുഞ്ഞുങ്ങൾക്കും പാർക്കുവാൻ ഒരു പാർപ്പിടം വാങ്ങുവാൻ കൈമാറി. കഴിഞ്ഞ 24 ന് മരത്തംകോട് സഭയിൽ നടന്ന മാസ യോഗത്തിൽ വെച്ച് സെന്റർ മിനിസ്റ്റർ /പാസ്റ്റർ സാം വർഗീസ്, സെന്റർ ഭാരവാഹികളായ പാസ്റ്റർ കെ.എ വർഗീസ്, പാസ്റ്റർ പി.കെ മധു , ബ്രദർ ഷാജു സി ഐ എന്നിവർ ചേർന്നാണ് തുക കൈമാറിയത്, ഫണ്ട് സമാഹരണത്തിന് വേണ്ടി സഹകരിച്ചവർക്ക് നന്ദി പറഞ്ഞു.





