സുനിൽ ഒറ്റപ്പാലം
ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ “രക്ഷ” സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സിസി തോമസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. പി എ ജെറാൽഡ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. മാത്യു ബേബി സ്വാഗതവും ട്രഷറർ ബൈജുമോൻ നന്ദിയും പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി ബ്രദർ റോഹൻ റോയ് പ്രവൃത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വൈ പി ഇ പുറത്തിറക്കിയ ലഘുലേഖ ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ.സജി ജോർജിന് കൈമാറി പ്രകാശം ചെയ്തു. വാർത്ത: സുനിൽ ഒറ്റപ്പാലം




