വാർത്താ :- എന്നെസ് നെല്ലിക്കുന്നം.
ലോക പ്രശസ്തിയാർജ്ജിച്ച 98ാം മത് കുബനാട് കൺവെൻഷൻ ഐ.പി.സി ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്ത് ഇന്ന് വൈകിട്ട് 5-30-ന് മണിക്ക് അരങ്ങേറ്റം കുറിക്കും. കോവിഡ് പ്രോട്ടോകോൾ നിർബന്ധമാക്കിയ സാഹചര്യത്തിൽ 200 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. RTPCR സർട്ടിഫിക്കേറ്റ് നിർബന്ധമായി ഹാജരാക്കണം. 200 പേർ ഗ്രൗണ്ടിൽ കടന്നാൽ ഉടൽ പ്രവേശന കവാടം അടക്കും. മാസ്ക്ക് ധരിക്കണം. പരിശോധനക്ക് പോലീസ് ഉണ്ടാകും. വാഹനത്തിൽ ഇരുന്ന് കേൾക്കുന്ന വർ ഉൾപ്പെടെയാണ് ഈ 200 പേർ.കുടിവെള്ളം, ഭക്ഷണം അവർവർ കരുതേണ്ടതാണ്. കടന്നാൽ ആശിർവാദത്തിന്‌ശേഷം മാത്രമേ പുറത്തുകടക്കാവൂ. ഇത്തരം വ്യവസ്ഥയോട് ഇന്ന് നടക്കുന്ന കൺവെൻഷൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് അദ്ധ്യക്ഷത വഹിക്കുo. ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാം കൺവെൻഷൻ ഉത്ഘാടനം ചെയ്യും. കൺവെൻഷൻ തീം യേശുവിനെ കാണിച്ചു കൊടുക്കുക എന്നതാണ്. ഉത്ഘാടനത്തോട് അനുബന്ധിച്ച് വിഷയാവതരണവും നടത്തും. പാസ്റ്റർ ജോൺ കെ.മാത്യൂ , പാസ്റ്റർ കെ.ജോയി എന്നിവർ പ്രസംഗിക്കും. 23 – ന് കൺവെൻഷൻ സമാപിക്കും. സാമൂഹിക മാധ്യമങ്ങളിലും ടി വി ചാനലുകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.






