വാർത്ത :- സുനിൽ ഒറ്റപ്പാലം
കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല 62-ാമത് കൺവൻഷൻ ജനുവരി 4 ബുധൻ മുതൽ 8 ഞായർ വരെ കൊട്ടാരക്കര ബേർ-ശേബ ഗ്രൗണ്ടിൽ വെച്ച് നടക്കും. മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം നിർവ്വഹിക്കും.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 20 സെൻ്ററുകളിൽ നിന്നുള്ള 400-ാളം സഭകളിൽ നിന്നായി 7000 മുതൽ 10,000 വരെ വിശ്വാസികൾ പങ്കെടുക്കുന്ന യോഗങ്ങളിൽ പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ ജോൺ എസ്. മരത്തിനാൽ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ അലക്സ് വെട്ടിക്കൽ, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ ജോൺസൺ ഡാനിയേൽ, പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നീ കർത്തൃദാസന്മാർ ദൈവവചനം സംസാരിക്കും.







