Home Daily news നോർത്ത് മലബാറിനെ ചേർത്ത് അണച്ച്, പാസ്റ്റർ ജോൺ എസ് മരത്തിനാൽ

നോർത്ത് മലബാറിനെ ചേർത്ത് അണച്ച്, പാസ്റ്റർ ജോൺ എസ് മരത്തിനാൽ

0

വാർത്ത:- എന്നെസ് നെല്ലിക്കുന്നം

നാളുകളായി വേണ്ട പരിഗണനയുടെ അഭാവത്താൽ വീർപ്പുമുട്ടിക്കഴിയുന്ന ഒരു അവസ്ഥയിൽ ആയിരുന്നു കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകൾ ഉൾപ്പെട്ട ഐപിസിയുടെ നോർത്ത് മലബാർ മണ്ഡലം…കോവിഡ് വ്യാപനം മൂലവും മഴക്കാല കെടുതി മൂലവും അങ്ങേയറ്റം സാമ്പത്തിക ഞരുക്കവും മറ്റും
അനുഭവിക്കുന്ന ഇവിടുത്തെ കർത്തുദാസൻ മാരുടെ അസ്സഹനീയമായ ബുദ്ധമുട്ടുകൾ ഇവിടുത്തെ സ്റ്റേറ്റ് കൌൺസിൽ അംഗം ബ്രദർ തോമസ് ജേക്കബ് കണ്ണൂർ ഐപിസി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ വാളകം കുഞ്ഞച്ചൻ മുഖാന്തിരം പാസ്റ്റർ ജോൺ എസ് മരത്തിനാലിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക ഉണ്ടായി.
നോർത്ത് മലബാറിലെ അവസ്ഥകൾ മനസ്സിലാക്കിയ പ്രിയ കർത്തുദാസൻ അതേതുടർന്നു സെന്റർ ശുശ്രൂഷകന്മാർ വഴി ഇവിടെയുള്ള എല്ലാ ദൈവദാസന്മാർക്കും 1250രൂപ വീതം സാമ്പത്തിക സഹായം അടിയന്തിരമായി എത്തിച്ചു കൊടുക്കുകയുണ്ടായി.നോർത്ത് മലബാറിലെ മിക്കവാറും കർത്തുദാസന്മാർ ഇന്ന് നേരിടുന്ന ശോചനീയമായ സമ്പത്തിക പ്രയാസങ്ങൾ ചുണ്ടികാണിച്ചു ഇതിനോടകം പല ഉന്നതരുടെയും വാതിലുകൾ മുട്ടി എങ്കിലും പലരും വാതിൽ തുറക്കാൻ മടികാണിച്ചു എന്നതാണ് തന്റെ ഇതുവരെയുള്ള അനുഭവം എന്നാണ് സ്റ്റേറ്റ് കോൺസിൽ മെമ്പർബ്രദർ തോമസ് ജേക്കബ് കണ്ണൂർ ജി.എം മീഡിയയും മായി നടത്തിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.
പൊതുവെ നാളുകളായി സമ്പത്തീക
സഹായങ്ങൾക്കു മറ്റ് മണ്ഡലങ്ങളെക്കാൾ ഒക്കെ അർഹത ഉള്ള കേരളത്തിന്റെ ഈ വടക്കൻ ജില്ലകളിലെ ദൈവദാസന്മാർക്ക് കാര്യങ്ങൾ മനസ്സിലാക്കിയ ഉടൻതന്നെ ഒരു കൈത്താങ്ങു നൽകാൻ തയ്യാറായ പാസ്റ്റർ ജോൺ എസ് മരത്തിനാൽ അവറുകളെ സ്നേഹത്തോടെ സ്മരിക്കുകയും ദൈവനാമ മഹത്വത്തിനായി കൂടുതലായി പ്രയോജന പെടട്ടെ എന്ന് ആശംസിക്കുകയുമാണ് നോർത്ത് മലബാറിലെ വിശ്വാസസമൂഹം .

LEAVE A REPLY

Please enter your comment!
Please enter your name here