ഷാജിവർഗ്ഗീസ് കലയപുരം
പ്രവർത്തന ഉദ്ഘാടനവും അനുമോദന സമ്മേളനവും നടന്നു.
കൊട്ടാരക്കര : ഐ പി സി മേഖല സണ്ടേസ്കൂൾസ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനം 13 ന് ഞായറാഴ്ച വൈകിട്ട് 3.30 ന് IPC ബേർശേബ ഹാളിൽ മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗ്ഗീസ് നടത്തി. മുഖ്യസന്ദേശം ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് നടത്തി. ഏ.ജി സണ്ടേസ്കൂൾ മുൻ സൂപ്രണ്ട് സുവി.പി.സി.തോമസ് അദ്ധ്യാപകർക്ക് പരീശീലന ക്ലാസ് എടുത്തു.ഐ പി സി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് , ഐ പി സി സംസ്ഥാന ട്രഷറർ ബ്രദർ പി.എം. ഫിലിപ്പ്, സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ബ്രദർ ഫിന്നി പി മാത്യു എന്നിവരെ പാസ്റ്റർ സാം ജോർജ് ഫലകം നല്കി ആദരിച്ചു.സണ്ടേസ്കൂൾസ് അസോസിയേഷൻ മേഖല പ്രസിഡന്റ് പാസ്റ്റർ ബിജുമോൻ കിളിവയൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റർ റെജി ജോർജ് സ്വാഗതവും ട്രഷറർ ബ്രദർ എ. അലക്സാണ്ടർ കൃതഞ്ജതയും അറിയിച്ചു.
സെക്രട്ടറി പാസ്റ്റർ ബിജു ജോസഫ് 2022 – 25 വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.വൈസ് പ്രസിഡന്റ് പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ഷാജി വർഗീസ് കലയപുരം, ജിനു ജോൺ എന്നിവർ അനുമോദിക്കുന്നവരെ സദസിന് പരിചയപ്പെടുത്തി.
മേഖല സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ കുഞ്ഞമ്മ ബെഞ്ചമിൻ വർഗീസ്, മേഖല പി വൈ പി എ സെക്രട്ടറി ബ്രദർ ഷിബിൻ ഗിലയാദ് എന്നിവർ ആശംസകൾ അറിയിച്ചു.ഗിലയാദ് മ്യൂസിക് ബാന്റ് ഗാനശുശ്രൂഷ നിർവഹിച്ചു.




