സുനിൽ ഒറ്റപ്പാലം
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഷമ്മാ ഓഡിറ്റോറിയത്തിൽ വച്ച് ഇന്നു രാവിലെ നടന്ന എ ജി ഉത്തരമേഖല തിരഞ്ഞെടുപ്പിൽ പാസ്റ്റർ ബാബു വർഗീസ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകൾ ചേർന്നതാണ് ഉത്തരമേഖല. ആവേശകരമായ തിരഞ്ഞെടുപ്പിൽ പതിന്നാലു സെക്ഷനുകളിൽ നിന്നുള്ള വോട്ടവകാശമുള്ള പാസ്റ്റർമാരും സഭാപ്രതിനിധികളുചേർന്ന് 208 പേർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു.മൂന്നാം റൗണ്ടിൽ 156 വോട്ടുകൾ നേടി പാസ്റ്റർ ബാബു വർഗീസ് വിജയിച്ചു. പാസ്റ്റർ ജോൺ മാത്യു ആയിരുന്നു എതിർ സ്ഥാനാർത്ഥി.





