Home Daily news *ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ* *സിൽവർ ജൂബിലി കൺവൻഷൻ ഇന്നു ആരംഭിക്കുന്നു*

*ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ* *സിൽവർ ജൂബിലി കൺവൻഷൻ ഇന്നു ആരംഭിക്കുന്നു*

0

വാർത്ത: – എൻ. എസ്. നെല്ലിക്കുന്നം

ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്ററിന് 25 വയസ് പൂർത്തീയാകുന്നു. അതിൻ്റെ ഭാഗമായി
സിൽവർ ജൂബിലി ആഘോഷത്തിൻ്റെ വാർഷിക കൺവൻഷന് ഇന്നു തുടക്കമാകുന്നു. 16 ന് സമാപിക്കും. നാലാഞ്ചിറ , ബെനഡിക്റ്റ് നഗറിലുള്ള ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കുന്ന സിൽവർ ജൂബിലി കൺവെൻഷനിൽ അനുഗ്രഹീത പാസ്റ്ററന്മാരായ കെ.സി തോമസ്(ഐ.പി സി സ്റ്റേറ്റ് പ്രസിഡൻ്റ്)) ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ( സ്റ്റേറ്റ് സെക്രട്ടറി. ജയോത്സ വം സഭാ ശുശ്രൂഷകൻ)
രാജു മേത്ര,ബാബു ചെറിയാൻ.റ്റി.ഡി. ബാബു. ബി. മോനച്ചൻ, സജു ചാത്തനൂർ, ഫെയ്ത്ത് ബ്ലസൻ, റെജി ശാസ്താംകോട്ട, കെ.ജെ തോമസ്, പി.സി ചെറിയാൻ, ശാമുവേൽ എം തോമസ് എന്നിവർ വചന സന്ദേശം നൽകുന്നു. കൺവൻഷനോടനുബന്ധിച്ച് 15 ശനിയാഴ്ച രാവിലെ 9.30 മുതൽ
സിൽവർ ജൂബിലി സമ്മേളനം നടക്കും.
പ്രശസ്ത ഗായകന്മാർ ഗാനങ്ങൾ ആലപിക്കും
സഭാ ഭാരവാഹികൾ നേതൃത്വം നൽകും വാഹന ക്രമീകര ഞങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here