എൻ.എസ് നെല്ലിക്കുന്നം
ഐ.പി സി പാറത്തോട് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് ഏറ്റവും വലിയ സുവിശേഷ സംഗമമായ 14-ാം മത് ബൈബിൾ കൺവൻഷന് ഇന്ന് തുടക്കം കുറിക്കും. 16-ന് ഞായറാഴ്ച സമാപനമാകും ഇന്ന് വൈകിട്ട് 6 മണി മുതൽ മുണ്ടക്കയം YMCA ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കൺവൻഷൻ ഐ.പി സി പാറത്തോട് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു പി. ഡേവിഡ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ജേക്കബ് ജോർജ്ജ്, കെ.വി എബ്രഹാം, റവ ഡോ. തോമസ് അബുക്കയത്ത്, ജോസഫ് എബ്രഹാം, ജോൺ എസ് മരത്തിനാൽ, അനീഷ് കാവലം, കെ.എ എബ്രഹാം,,പ്രകാശ് എബ്രഹാം, ബ്രദർ ബന്നി പുള്ളോലിക്കൽ, ബ്രദർ അലൻ പള്ളി വടക്കൻ, ബ്രദർ സന്ദീപ് വിളമ്പുകണ്ടം എന്നിവർ ദൈവവചനം പ്രസംഗിക്കും. പാസ്റ്റർ എൻ.സി സണ്ണി നയിക്കുന്ന സെൻ്റർ ക്വയറിനോടപ്പം സിസ്റ്റർ ജിജിസാം, ബ്രദർ അനീഷ് (പവർവിഷൻ) എന്നിവർ ഗാനങ്ങൾ ആലപിക്കും
പരസ്യം





