Home Daily news ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ, തിരുവനന്തപുരം മേഖലയിൽ നിന്നും വിജയിച്ച സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളെ ആദരിച്ചു.

ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ, തിരുവനന്തപുരം മേഖലയിൽ നിന്നും വിജയിച്ച സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളെ ആദരിച്ചു.

0

എൻ എസ് നെല്ലിക്കുന്നo

ഐ പി.സി തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ, ഐ.പി സി കേരള സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം മേഖലയിൽ നിന്നും വിജയിച്ച കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളെ ആദരിച്ചു. ഐ.പി.സി. കുന്നപ്പുഴ സഭയിൽ വച്ച് ഇന്ന് (10/9/22) നടന്ന സെന്റർ മാസ യോഗത്തിൽ വച്ചാണ് ഷോൾ പുതപ്പിച്ച് കൗൺസിൽ അംഗങ്ങൾക്ക് ആദരവ് നൽകിയത്.

രാവിലെ 10 മണിയ്ക്ക് ആരംഭിച്ച മാസ യോഗത്തിൽ വെസ്റ്റ് സെന്റർ മുൻ സെന്റർ ശുശ്രുഷകനും , സീനിയർ പാസ്റ്ററും, ഐ.പി.സി സ്റ്റേറ്റ് പ്രസിഡന്റും മായ പാസ്റ്റർ കെ.സി തോമസ് ദൈവ വചനം പ്രസംഗിച്ചു. സെന്റർ ഭാരവാഹികൾ മാസ യോഗത്തിന് നേതൃത്വം നൽകി.ഐ.പി.സി. സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.സി തോമസ് . സെക്രട്ടറി ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ഇവരെ കൂടാതെ പാസ്റ്ററന്മാരായ വിൽസൺ ഹെൻട്രി , സാബു ആര്യ പള്ളി, വിജയകുമാർ . സഹോദരന്മാരായ പീറ്റർ മാത്യൂ കല്ലൂർ, ബിനു.വി ജോർജ്ജ് താബോർ, ജയ്സൻ സോളമൻ, ഡേവിഡ് സാം ആറാമട, എന്നിവരാണ് വിജയിച്ച കൗൺസിൽ അംഗങ്ങൾ . ഐ.പി സി യുടെ ചരിത്രത്തിൽ പാനൽ സംവിധാനം സംജാതമായതിന് ശേഷം ആദ്യമായാണ് ഒരു പാനലിലെ മുഴുവൻ പേരും വിജയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here