Home Daily news ഐ.പി.സി തിരുവമ്പാടി സെൻ്റർ 25ാംമത് കൺവെൻഷൻ 25 ന് തുടങ്ങും

ഐ.പി.സി തിരുവമ്പാടി സെൻ്റർ 25ാംമത് കൺവെൻഷൻ 25 ന് തുടങ്ങും

0

വാർത്താ :- സൈമൺ കാസർഗോഡ്

ഐ.പി.സി തിരുവമ്പാടി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 25-ാം മത് കൺവെൻഷൻ 25 മുതൽ 28 ഞായർ വരെ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ കോടഞ്ചേരി ഗവ: ആശുപത്രിയ്ക്ക് സമീപം ഐ.പി സി ശാലേം കൺവെൻഷൻ സെൻ്ററിൽ ആരംഭിക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ റവ. ഡോ. വിൽസൺ വർക്കി യു എസ് എ , വർഗ്ഗീസ് എബ്രഹാം, ബി. മോനച്ചൻ, സണ്ണി അലക്സാണ്ടർ എരണാകുളം,.സിസ്റ്റർ എൽബി ജോസഫ് നിലമ്പൂർ എന്നിവർ ദൈവവചനം സംസാരിക്കും 26 വെള്ളി രാവിലെ 10 മണി മുതൽ ഉപവാസ പ്രാർത്ഥനയും ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 വരെ സോദരി സമാജ വാർഷികവും 27 ശനിയാഴ്ച രാവിലെ സെൻ്റർ മാസ യോഗവും ഉച്ചക്ക് 2 മണി മുതൽ സണ്ടേസ്കൂൾ പി.വൈ പി എ വാർഷികവും,28ന് സംയുക്ത ആരാധനയും നടക്കും. സെൻ്റർ ക്വയർ ഗാനശുശ്രൂഷ നടത്തും. പാസ്റ്റർ ഷാജി മാത്യു, ലിനീഷ് എന്നിവർ പബ്ളിസിറ്റി കൺവിനേഴ്സായി പ്രവർത്തിക്കുന്നു സെൻ്റർ കമ്മിറ്റി നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here