തോമസ് ജേക്കബ് കണ്ണൂർ
2023 ഐ.പി ‘സി സൺഡേ സ്കൂൾ കേരള മെറിറ്റ് എക്സാം പേപ്പർ വാല്യൂഷൻ ഹെബ്രോൻപുരത്ത് നടന്നു. കേരളത്തിലെ സമർത്ഥരായ കുഞ്ഞുങ്ങൾ എഴുതിയ ഉത്തരകടലാസുകൾ, അതിനിടയിൽ എട്ടാം ക്ലാസ്സിലെ ഒരു വിദ്യാർത്ഥിനിയുടെ പേപ്പർ അവരുടെ കണ്ണിൽ ശ്രദ്ധിക്കപ്പെട്ടു, അച്ചടിച്ച പോലെ ഉള്ള കൈയെഴുത്ത്, പാഠ പുസ്തകത്തിലെ പോലെ തന്നെ ഉത്തരം എഴുതിയിരിക്കുന്നു, ഒരു തെറ്റും ആ പേപ്പറിൽ ആരും കണ്ടില്ല, ചരിത്രത്തിൽ ആദ്യമായി ഇങ്ങനെയൊരു ഉത്തരകടലാസ് കാണുന്നത്, രജിസ്ട്രേഷൻ നമ്പർ പ്രകാരം വിദ്യാർത്ഥിനിയെ കണ്ടെത്തി മറ്റാരുമല്ല നമ്മുടെ സ്വന്തം വിന്ദുഷമോൾ. മലപ്പുറം സൺഡേ സ്ക്കൂൾ മേഖലയിൽ നിലമ്പൂർ സൗത്ത് സെൻ്ററിൽ കാരാട് സഭയിലെ എട്ടാം ക്ലാസ്സ് സൺഡേ സ്കൂൾ വിദ്യാർത്ഥിനി, ഐ.പി സി സൺഡേ സ്കൂൾ കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ: ജോസ് തോമസ് ജേക്കബ്ബ്, സെക്രട്ടറി പാസ്റ്റർ: തോമസ് ചാരുവേലി തുടങ്ങിയവർ മലപ്പുറം മേഖല സണ്ടേസ്ക്കൂൾ സെക്രട്ടറി സിൻഞ്ചു മാത്യു നിലമ്പൂരിനെ വിളിച്ചു വിന്ദുഷയുടെ വീട്ടിലെ അവസ്ഥകൾ അറിഞ്ഞു.വിന്ദുഷയുടെ പിതാവ് ആഴ്ച്ചയിൽ 3 പ്രാവശ്യം ഡയാലിസിസ് ചെയ്ത് വരുന്നു, വീട്ടിൽ അമ്മ, ഒരനിയത്തി കുട്ടി, ഏലിയാവിനെ നടത്തിയ ദൈവം കൂടെ ഉണ്ടെന്ന് ഇങ്ങനെയുള്ള പ്രതിസന്ധികളെ തരണം ചെയ്ത് സ്കൂളിലും, സൺഡേ സ്കൂളിലും ഒന്നാമത് നിൽക്കുന്ന കുട്ടി യേശുവിനെ അറിഞ്ഞിട്ട് അധികം വർഷമായിട്ടില്ല, വിശ്വാസത്തിൽ കുടുംബം ഒറ്റയ്ക്ക് പോരാടി ജീവിക്കുന്നു. ഇങ്ങനെയുള്ളവരെ ചേർത്ത് നിർത്തണം എന്ന ഉദ്ദേശത്തോടെ കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ വിന്ദുഷയ്ക്ക് 25000/ രൂപ സഹായം ഹെബ്രോൻപുരത്ത് വെച്ച് നൽകി, …… സുമനസ്സുകൾ ആ വേദിയിൽ സഹായമായി എത്തി. വിന്ദുഷമോളെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം, തൻ്റെ പിതാവിനെ ഓർത്ത് പ്രാർത്ഥിക്കാം……. ഇങ്ങനെയുള്ളവരെ നമുക്ക് ചേർത്ത് നിർത്താമെന്ന് സിൻഞ്ചു മാത്യു പറഞ്ഞു.




