Home Daily news ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് നവ നേതൃത്വം

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് നവ നേതൃത്വം

0

ഷാജിവർഗ്ഗീസ് കലയപുരം

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 19 ശനിയാഴ്ച്ച ഓർലാന്റോയിൽ വെച്ച് നടത്തപ്പെട്ടു. റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്‌), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവരും ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ഡോ. ജോയി എബ്രാഹം, ജിം ജോൺ മരത്തിനാൽ, മീഡിയ കോർഡിനേറ്ററായി രാജു പൊന്നൊലിൽ, പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സിബി കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 27 അംഗ റീജിയൻ കൗൺസിലിനും രൂപം നൽകി.തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള നേതൃത്വം വഹിച്ചു. ജനറൽ കൗൺസിൽ അംഗങ്ങളായ ബ്രദർ രാജൻ ആര്യപ്പള്ളി, ജോൺ ശമുവേൽ മരത്തിനാൽ എന്നിവർ സന്നിഹിതരായിരുന്നു.
ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളാണ് സൗത്ത് ഈസ്റ്റ് റീജിയനിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here